സ്വദേശിയുടെ പാസ്പോർട്ട് ഹാജരാക്കി ജാമ്യ വ്യവസ്ഥയിൽ ഇളവുനേടാൻ തുഷാർ വെള്ളാപ്പള്ളി.
ദുബായ്: സ്വദേശിയുടെ പാസ്പോർട്ട് ഹാജരാക്കി ജാമ്യ വ്യവസ്ഥയിൽ ഇളവുനേടാൻ തുഷാർ വെള്ളാപ്പള്ളി. അതിനായി അദ്ദേഹം ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ഒത്തുതീർപ്പ് ശ്രമങ്ങൾ വൈകുന്നതുകൊണ്ടാണിത്.
സുഹൃത്തായ യുഎഇ പൗരന്റെ പേരിൽ അതിനായി പവറോഫ് അറ്റോണി നൽകിക്കഴിഞ്ഞു. സ്വദേശിയുടെ പാസ്‌പോർട്ടും ജാമ്യത്തുകയായി കൂടുതൽ തുകയും കെട്ടി വെക്കുന്നതിലൂടെ തുഷാർ വെള്ളാപ്പള്ളിക്ക് നാട്ടിലേക്ക് തിരിക്കാനാവും.
നേരത്തെ ജാമ്യം ലഭിക്കാനാവശ്യമായ തുക കെട്ടിവെച്ച യൂസഫലി തന്നെയാണ് ഇതിനും സഹായിക്കുക എന്നാണ് പുറത്ത് വരുന്ന വാർത്തകൾ.
കേസ് തീർപ്പാകുന്നത് വരെ യുഎഇ വിട്ട് പോകാൻ പാടില്ലെന്ന ജാമ്യ വ്യവസ്ഥയിലാണ് അദ്ദേഹത്തിന് അജ്‌മാൻ കോടതി കഴിഞ്ഞ വ്യാഴാഴ്ച ജാമ്യം അനുവദിച്ചത്.
എന്നാൽ പുതിയ നീക്കത്തിലൂടെ തുഷാറിന് നാട്ടിലേക്ക് വരാനാവും.
നാസിൽ അബ്ദുല്ലയുടെ പരാതിയിലാണ് തുഷാർ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തിരുന്നത്. തുഷാർ ഓഫർ ചെയ്യുന്ന തുക നാസിൽ അബ്ദുള്ള സമ്മതിക്കാത്തതിനാലാണ് കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പ് ശ്രമങ്ങൾ വിഫലമായത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa