500 റിയാൽ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ഹംസയുടെ വേർപാട് പ്രവാസി സമൂഹത്തിനു നൊമ്പരമായി
കഴിഞ്ഞ ദിവസം ജിദ്ദയിൽ വിട പറഞ്ഞ ദേവതിയാൽ സ്വദേശി ഹംസ പിള്ളാട്ടിൻ്റെ (57) ജീവിത സാഹചര്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രവാസി സമൂഹത്തിനു വലിയ നൊംബരമായി മാറി.
ഹാരിസ് ആയി ജോലി ചെയ്തിരുന്ന ഹംസ ജോലി സ്ഥലത്തെ വാട്ടർ ടാങ്കിൽ വീണായിരുന്നു മരണപ്പെട്ടത്. നാലു പെൺ മക്കളുണ്ടായിരുന്ന ഹംസയുടെ അവസാനത്തെ രണ്ട് പെൺ മക്കളുടെ വിവാഹ നിശ്ചയ ദിവസമായിരുന്നു അപകടം സംഭവിച്ചത് എന്നതാണു ഏറെ ദു:ഖകരം.
വെറും 500 റിയാൽ ശംബളത്തിനാണു താൻ ജോലി ചെയ്യുന്നതന്നെ യാഥാർത്ഥ്യം വെളിപ്പെടുത്തി ഹംസ മക്കളുടെ വിവാഹ നിശ്ചയത്തോടനുബന്ധിച്ച് അയച്ച ഒരു വാട്സപ് സന്ദേശം പല പ്രവാസികളുടെയും അറിയപ്പെടാത്ത ജീവിതത്തിൻ്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു.
ജിദ്ദയിലെ കിലോ 17 ലായിരുന്നു കഴിഞ്ഞ ദിവസം അപകടം നടന്നത്. സഫിയയാണു ഹംസയുടെ ഭാര്യ. നുസ്രത്ത്, സമീറ, ഫാത്തിമ സഹ്ല, റുക്സാന എന്നിവരാണു മക്കൾ.
അതേ സമയം ഹംസയുടെ വേർപാടോടെ അനാഥരായി മാറിയ മക്കളുടെ വിവാഹം നടത്തിക്കൊടുക്കാൻ ജിദ്ദ കെ എം സി സി തീരുമാനമെടുത്തിട്ടുണ്ടെന്ന വാർത്ത വലിയ സന്തോഷം നൽകുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa