വിദേശികളുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് കടുത്ത നിയന്ത്രണങ്ങളിലേക്ക്
കുവൈത്ത് സിറ്റി: കുവൈത്തിൽ ആശ്രിത വിസക്കുള്ള ശമ്പളപരിധി ഉയർത്തിയതിന് പിന്നാലെ വിസ നിരക്ക് ഉയർത്താനും നീക്കം. അടുത്ത വർഷം മുതൽ വലിയ മാറ്റങ്ങൾ ഉണ്ടാവും എന്നും ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് കുവൈറ്റ്ടൈംസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ആഴ്ചയാണ് ഫാമിലി വിസ ലഭിക്കാനുള്ള ശമ്പള പരിധി 450ൽ നിന്ന് 500 ആക്കി ഉയർത്തിയത്. ഇതിനുപുറമേ ഇക്കാമ വിസ നിരക്കുകളും താമസ നിയമ ലംഘനങ്ങൾ ക്കുള്ള പിഴയും വർധിപ്പിച്ച് വിദേശികളുടെ ഒഴുക്കിന് തടയിടാനാണ് അധികൃതരുടെ നീക്കം.
വിദേശികളുടെ എണ്ണം നിയന്ത്രിച്ച് ജനസംഖ്യാ ക്രമീകരണം നടപ്പാക്കുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങൾക്ക് കോട്ട ഉൾപ്പെടുത്തുന്നത് അടക്കമുള്ള പരിഷ്ക്കാരങ്ങളും കുവൈറ്റ് ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളിലേക്കാണ് കുവൈറ്റ് പോകുന്നത്.
വ്യാജ വിസ തടയുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന മാറ്റങ്ങൾ എല്ലാ വിസ കാറ്റഗറി കൾക്കും ബാധകമായിരിക്കും. നിലവിൽ ജിസിസി രാജ്യങ്ങളിൽ ഏറ്റവും കുറവ് ഫീസ് നിരക്കാണ് കുവൈത്തിന്റേത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa