വാഹനങ്ങളിൽ ചൈൽഡ് സീറ്റുകൾ നിർബന്ധമാക്കാൻ ഒരുങ്ങി ഖത്തർ
ദോഹ: ചൈൽഡ് സീറ്റുകൾ വാഹനങ്ങളിൽ നിർബന്ധമാക്കാൻ ഒരുങ്ങി ഖത്തർ. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. അതിനോടൊപ്പം പിൻസീറ്റ് യാത്രക്കാർക്കുള്ള സീറ്റ് ബെൽറ്റും നിർബന്ധമാക്കും.
ഇതിനായുള്ള നിയമനിർമ്മാണം ഉടൻ ഉണ്ടാവും. രണ്ടു നിയമങ്ങളും ഒരുമിച്ച് ഉൾപ്പെടുത്തിയായിരിക്കും നിയമനിർമ്മാണം എന്നാണ് സൂചന.
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍റെ ട്രോമ സര്‍ജറി വിഭാഗത്തിന്‍റെ കമ്യൂണിറ്റി ഔട്ട്റീച്ച് വിഭാഗമായ എച്ച്.ഐ.പി.പി പുതിയ നിയമത്തിനുവേണ്ടി പൊതുജനങ്ങളില്‍ അവബോധം ചെലുത്തുന്നുണ്ട്.
പുതിയ നിയമനിര്‍മാണം നടപ്പാക്കുന്നതിനോട് സഹകരിക്കാന്‍ പൊതുജനങ്ങൾ തയാറാകണം. രാജ്യം ഉടന്‍തന്നെ നിയമം നടപ്പാക്കാന്‍ പോകുന്നതിനാല്‍ ജനങ്ങളെയും അതിനനുസരിച്ച് സജ്ജമാക്കേണ്ടത് സുപ്രധാനമാണെന്ന് എച്ച്ഐപിപി ഡയറക്ടര്‍ ഡോ. റാഫേല്‍ കോണ്‍സുന്‍ജി കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa