Sunday, November 24, 2024
Top StoriesU A E

യു എ ഇയില്‍ ഇന്ധന വില കുറയും

ദുബായ്: ഇന്ധന വില കുറച്ച് യു എ ഇ. അമേരിക്ക – ചൈന വ്യാപാരയുദ്ധം ക്രൂഡോയിലിന്റെ നിരക്ക് വീണ്ടും ഇടിയാൻ കാരണമായ സാഹചര്യത്തിൽ
യു.എ.ഇയില്‍ അടുത്തമാസം ഇന്ധനവില കുറയും.

പെട്രോള്‍ ലിറ്ററിന് പത്ത് ഫില്‍സ് വരെയും ഡീസലിന് നാല് ഫില്‍സ് വരെയും കുറവുണ്ടാകും. ക്രൂഡോയില്‍ അന്താരാഷ്ട്ര നിരക്കിന് അടിസ്ഥാനമാക്കിയാണ് വിലക്കുറവ്

സ്പെഷല്‍ പെട്രോളിന്‍റെ വില 2 ദിര്‍ഹം 26 ഫില്‍സില്‍ നിന്ന് 2 ദിര്‍ഹം 16 ഫില്‍സായി കുറയും. ലിറ്ററിന് 2 ദിര്‍ഹം 28 ഫില്‍സ് വിലയുള്ള സൂപ്പര്‍ പെട്രോളിന്‍റെ നിരക്ക് അടുത്തമാസം 2 ദിര്‍ഹം 37 ഫില്‍സാകും. രണ്ട് ദിര്‍ഹം 18 ഫില്‍സായിരുന്ന ഇപ്ലസ് പെട്രോളിന്‍റെ വില 2 ദിര്‍ഹം 8 ഫില്‍സായാണ് കുറയുക.

2 ദിര്‍ഹം 42 ഫില്‍സ് എന്ന നിലയിലുണ്ടായിരുന്ന ഡീസല്‍ നിരക്ക് ലിറ്ററിന് 2.38 ദിർഹം ആയി കുറയും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa