സൗദിയിൽ ശനിയാഴ്ച മുതൽ തൊഴിൽ മന്ത്രാലയത്തിൻ്റെ 3 നിയമങ്ങൾ നടപ്പിലാകും
ഹിജ്റ വർഷാരംഭമായ (ഹിജ് റ 1441) ആഗസ്ത് 31 ശനിയാഴ്ച മുതൽ സൗദി തൊഴിൽ മന്ത്രാലയം നേരത്തെയെടുത്ത 3 തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൻ്റെ കൂടെ ആരംഭമായിരിക്കും.
തൊഴിലിടങ്ങളിൽ പുക വലിക്കുന്നത് വിലക്കിക്കൊണ്ടുള്ള തീരുമാനം നടപ്പിലാക്കുകയാണൂ ഇതിൽ ഒന്നാമത്തേത്. കഴിഞ്ഞ ശഅബാനിലായിരുന്നു ഇത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നത്. മുഹറം ഒന്ന് അഥവാ ശനിയാഴ്ച മുതൽ ഇത് നടപ്പിലാക്കും.
രണ്ടാമത്തേത് മീഡിയം ലെവലിലുള്ള സ്ഥാപനങ്ങൾ ഭിന്ന ശേഷിക്കാർക്കു ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ടെന്ന് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് കരസ്ഥമാക്കണമെന്ന നിയമമാണ് . മുഹറം 2 അഥവാ ഞായറാഴ്‌ച മുതൽ ഈ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നവർക്കേ ഒരു സ്വദേശി ഭിന്ന ശേഷിക്കാരനെ നിയമിച്ചാൽ 4 സ്വദേശികളെ ജോലിക്ക് നിയമിച്ചതായി നിതാഖാത്തിൽ പരിഗണിക്കുന്ന ആനുകൂല്യം ലഭിക്കുകയുള്ളൂ .
ശനിയാഴ്ച മുതൽ സൗദിയിലെ നിരവധി വിദേശികൾക്ക് വലിയ വെല്ലു വിളിയാകുന്ന , അക്കൗണ്ടൻ്റുമാരായ വിദേശികൾ സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ളിക് അക്കൗണ്ടൻ്റ്സിൽ രെജിസ്റ്റർ ചെയ്യൽ നിർബന്ധമാണെന്ന നിയമം നടപ്പിലാക്കുന്നതാണ് മൂന്നാമത്തെ സംഗതി.
അക്കൗണ്ടിംഗ് മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ വർക്ക് പെർമിറ്റ് പുതുക്കാനും മറ്റു സേവനങ്ങൾ ലഭ്യമാകാനും ഇനി രെജിസ്റ്റ്രേഷൻ നിർബന്ധമായിത്തീരും. അക്കൗണ്ടിംഗ് മേഖലയിൽ യോഗ്യതകളില്ലാത്ത വിദേശികൾ ജോലി ചെയ്യുന്നത് പരിശോധിക്കാനും ഈ മേഖലയിൽ സ്വദേശിവത്ക്കരണം വിപുലപ്പെടുത്തുന്നതിനുമെല്ലാം രെജിസ്റ്റ്രേഷൻ നടപടി അധികൃതരെ സഹായിക്കുമെന്നാണു പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa