Tuesday, September 24, 2024
GCCTop Stories

എയർ ഇന്ത്യ സ്വകാര്യവൽക്കരണം ഉടൻ; വ്യോമയാന മന്ത്രി

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ വിമാന സര്‍വീസ് കമ്പനിയായ എയർ ഇന്ത്യ കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരണത്തിനുള്ള നീക്കം ശക്തമാക്കി. പെട്ടന്ന് നടപടികൾ പൂർത്തിയാക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിങ്ങ് പുരി പറഞ്ഞു.

നിലവില്‍ 55,000 കോടി രൂപയുടെ കടബാധ്യതയുള്ള എയർ ഇന്ത്യയെ ഇന്ത്യയിലെ തന്നെ സ്വകാര്യമേഖലയിലുള്ള നിരവധി കമ്പനികൾ ഏറ്റെടുക്കാൻ താൽപര്യമറിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ കഴിഞ്ഞ മെയ് 31 നു അവസാനിച്ച എയർ ഇന്ത്യ ഏറ്റെടുക്കുന്നതിന് താത്പര്യമറിയിക്കാനുള്ള സമയം അവസാനിച്ചപ്പോൾ ഒരൊറ്റ കമ്പനി പോലും മുന്നോട്ട് വന്നില്ലെന്നും എന്നിരുന്നാലും സമയപരിധി നീട്ടില്ലെന്നും വ്യോമയാന സെക്രട്ടറി ആർ.എൻ.ചൗബേ അന്ന് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ മന്ത്രിസഭയുടെ കാലം മുതല്‍ എയർ ഇന്ത്യയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നുണ്ട്. ഇതിന്റെ ഭാഗമായി പുതിയ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തുകയും പുതിയ വിമാനസർവീസുകൾ തുടങ്ങേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.

സ്വകാര്യവൽക്കരണം മുന്നിൽ കണ്ട് കേടായ വിമാനങ്ങളുടെ അറ്റകുറ്റപണി പുരോഗമിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് സ്വകാര്യവൽക്കരണ നടപടികള്‍ ഉടൻ പൂർത്തിയാക്കുമെന്ന മന്ത്രി ഹർദീപ് സിങ്ങ് പുരിയുടെ പ്രഖ്യാപനം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q