Wednesday, September 25, 2024
Abu DhabiTop Stories

അബുദാബി ടോൾ രജിസ്ട്രേഷന് വെബ്സൈറ്റ് തുറന്നു

ഒക്ടോബർ 15 മുതൽ അബുദാബിയിൽ ആരംഭിക്കുന്ന ടോൾ സംവിധാനത്തിനായി യുഎഇയിലെ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ വെബ്‌പേജ് തുറന്ന് ഗതാഗത വകുപ്പ്.

ടോൾ നിലവിലുള്ള റോഡിൽ സഞ്ചരിക്കുന്നവർ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. രജിസ്റ്റർ ചെയ്യാതെ സഞ്ചരിക്കുന്നവർ പിഴ അടക്കേണ്ടി വരും. രജിസ്റ്റർ ചെയ്യാത്തവർക്ക് നിശ്ചിത കാലാവധിക്കുള്ളിൽ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്.


എമിറേറ്റ്സ് ഐഡിയും അതിന്റെ എക്സ്പെയറി ഡേറ്റും, കാർ നമ്പർ പ്ലേറ്റ്, ഇമെയിൽ വിലാസവും ഫോൺ നമ്പറും, ഒരു പാസ്‌വേഡ് എന്നിവ നൽകി വെബ്പേജിൽ കയറുന്നവർക്ക്, നൽകിയ മൊബൈൽ നമ്പറിലേക്ക് OTP വരുന്നു. ഉപയോക്താവ് ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്തു കഴിഞ്ഞാൽ, ഉപയോക്താവിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വാഹനങ്ങളുടെയും ഒരു ലിസ്റ്റ് വരും, ഒന്നിലധികം വാഹനമുള്ളവർക്ക് ആവശ്യമുള്ള വാഹനങ്ങൾ മാത്രം രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമുണ്ട്.

വാഹനങ്ങൾ തിരഞ്ഞെടുത്തു കഴിഞ്ഞാൽ, ഓരോ വാഹനത്തിനും അടുത്തായി 100 ദിർഹം കാണിക്കും. വാഹനം രജിസ്റ്റർ ചെയ്യുന്നതിന് ഒരു വാഹനമോടിക്കുന്നയാൾ നൽകേണ്ട ഏറ്റവും കുറഞ്ഞ തുകയാണിത്. ഒന്നിലെറെ വാഹനങ്ങൾ തിരഞ്ഞെടുത്താൽ ഓരോന്നിനും നൂറു ദിർഹം വീതം അടക്കണം.


പണമടച്ചുകഴിഞ്ഞാൽ, മൊത്തം ബാലൻസ് കാണിക്കുന്ന ഡാഷ്‌ബോർഡ് വിന്റോ തുറന്നുവരും. ഉപയോക്താവിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വാഹനങ്ങളുടെയും ലിസ്റ്റിനൊപ്പം രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾ ഉൾപ്പെടെ ഡാഷ് ബോർഡിലൂടെ അറിയാം. . ഈ പേജിൽ തന്നെ വാഹന തിരഞ്ഞെടുപ്പ് മാറ്റാനും ആവശ്യമായ പേയ്‌മെന്റുകൾ നടത്താനും ഉപയോക്താവിന് സൗകര്യമുണ്ട്.


അൽ മക്ത ബ്രിഡ്ജ്, മുസഫ ബ്രിഡ്ജ്, ഷെയ്ഖ് സായിദ് ബ്രിഡ്ജ്, ശൈഖ് ഖലീഫ ബ്രിഡ്ജ് എന്നിവിടങ്ങളിലാണ് ഒക്റ്റോബർ 15 മുതൽ ടോൾ ആരംഭിക്കുന്നത്. പീക്ക് സമയങ്ങളിൽ 4 ദിർഹം (രാവിലെ 7 മുതൽ 9 വരെ, വൈകുന്നേരം 5 മുതൽ 7 വരെ), പീക്ക് അല്ലാത്ത സമയങ്ങളിൽ 2 ദിർഹം എന്നിങ്ങനെ ആയിരിക്കും ടോൾ. വെള്ളിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും 2 ദിർഹം നിരക്ക് ഈടാക്കും. ടോൾ സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്. ഒരു വാഹനത്തിന് പ്രതിദിനം പരമാവധി 16 ദിർഹം ആയിരിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q