ഷാർജ തുറമുഖത്ത് വൻ തീപിടുത്തം.
ഷാർജ: ഷാർജ തുറമുഖത്ത് വൻ തീപിടുത്തം. അൽ-ഖാൻ തുറമുഖത്ത് ചരക്ക് കപ്പലിനാണ് തീപ്പിടിച്ചത്. ഇറാനിലേക്കുള്ള ചരക്ക് കപ്പലിലാണ് അപകടം. നിറയെ വാഹനങ്ങളും മറ്റ് ചരക്കുകളും നിറച്ച കപ്പലിലാണ് തീപ്പിടിത്തമുണ്ടായത്.
ചൊവ്വാഴ്ച രാത്രിയോടെ വൻ പൊട്ടിത്തെറി ശബ്ദത്തോടെയാണ് തീ പടർന്നു പിടിച്ചത്. രാത്രി 10മണിയോടെയായിരുന്നു സംഭവം. ഉടൻ തന്നെ ഷാർജ സിവിൽ ഡിഫൻസ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa