Tuesday, September 24, 2024
Saudi ArabiaTop Stories

സൗദിയിൽ 19 പ്രഫഷനുകളിലുള്ള ഇഖാമകൾ പുതുക്കണമെങ്കിൽ അക്കൗണ്ടൻ്റ്സ് രെജിസ്റ്റ്രേഷൻ നിർബന്ധമാകും

സൗദിയിലെ വിദേശി അക്കൗണ്ടൻ്റുമാർക്ക് സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ളിക് അകൗണ്ടൻ്റ്സ് രെജിസ്റ്റ്രേഷൻ കഴിഞ്ഞ ശനിയാഴ്ച മുതൽ നിർബന്ധമാക്കിയതോടെ രെജിസ്റ്റ്രേഷൻ നടത്തുന്ന വിദേശികളുടെ എണ്ണം അനുദിനം വർധിച്ച് വരികയാണ് .

കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ മാത്രം അയ്യായിരത്തോളം അക്കൗണ്ടൻ്റുമാരാണു രെജിസ്റ്റ്രേഷൻ പൂർത്തീകരിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രെജിസ്റ്റ്രേഷൻ പൂർത്തിയാക്കുന്നവർക്ക് മാത്രമേ വർക്ക് പെർമിറ്റ് പുതുക്കുകയുള്ളൂ എന്നതിനാൽ വരും ദിവസങ്ങളിലും രെജിസ്റ്റ്രേഷൻ നടത്തുന്നവരുടെ എണ്ണം വലിയ തോതിൽ തന്നെ വർധിക്കുമെന്നാണു കരുതുന്നത്.

അതേ സമയം സൗദി തൊഴിൽ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ വ്യക്തമാക്കിയത് പ്രകാരം താഴെ കൊടുത്ത അക്കൗണ്ടിംഗ് പ്രഫഷനുകളിലുള്ളവർക്കാണു വർക്ക് പെർമിറ്റ് പുതുക്കാൻ രെജിസ്റ്റ്രേഷൻ നിർബന്ധമായിട്ടുള്ളത്.

ഇൻ്റേണൽ ഓഡിറ്റിംഗ് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ, കോസ്റ്റ്സ് അക്കൗണ്ടൻ്റ്, ജനറൽ അക്കൗണ്ടൻ്റ്, ഇൻ്റേണൽ ഓഡിറ്റർ, സീനിയർ ഫിനാൻസ് ഓഡിറ്റർ, ഫിനാൻഷ്യൽ ആൻ്റ് അക്കൗണ്ടിംഗ് അഫയേഴ്സ് ഡയറക്ടർ, അക്കൗണ്ട്സ് ഓഡിറ്റിംഗ് ടെക്നിഷ്യൻ, ജനറൽ അക്കൗണ്ട്സ് ടെക്നിഷ്യൻ, ഫിനാൻഷ്യൽ ഓഡിറ്റിംഗ് സൂപർവൈസർ, ഫിനാൻഷ്യൽ കണ്ട്രോളർ,

കോസ്റ്റ് ക്ളർക്, ഫൈനാൻസ് ക്ളർക്, സകാത്ത് & ടാക്സ് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ, അക്കൗണ്ട്സ് ആൻ്റ് ബഡ് ജറ്റ് മാനേജർ, ഡയറക്ടർ-ജി എ ഓഫ് റിവ്യൂവിംഗ് , അക്കൗണ്ട്സ് ഓഡിറ്റർ, ഫിനാൻഷ്യൽ റിപ്പോർട്ട് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ, ചീഫ് ഓഫ് ഇൻ്റേണൽ ഓഡിറ്റിംഗ് പ്രോഗ്രാംസ്, കോസ്റ്റ് അക്കൗണ്ടിംഗ് ടെക്നിഷ്യൻ, തുടങ്ങിയ 19 അക്കൗണ്ടിംഗ് പ്രഫഷനുകൾ രെജിസ്റ്റ്രേഷൻ നിർബന്ധമായും നടത്തിയിരിക്കണം.

രെജിസ്റ്റ്രേഷൻ പൂർത്തിയാക്കാതിരുന്നാൽ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കാതിരിക്കുകയും സ്വാഭാവികമായും ഇഖാമ പുതുക്കാതിരിക്കാൻ കാരണമാകുകയും ചെയ്യും. https://socpa.org.sa/Socpa/Membership/Professional-Registration.aspx എന്ന ലിങ്ക് വഴി രെജിസ്റ്റ്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ സാധിക്കും.

അതേ സമയം അക്കൗണ്ടൻസി മേഖലയിൽ ആവശ്യമായ പരിചയ സമ്പത്ത് ഉണ്ടായിട്ടും മതിയായ യോഗ്യതാ സർട്ടിഫിക്കറ്റില്ലാത്തവർക്ക് പരിശീലന കോഴ്‌സുകളിലൂടെ കഴിവുകൾ പരിപോഷിപ്പിക്കാൻ അവസരം ലഭിക്കുകയും ജോലിയിൽ തുടരാൻ സാധിക്കുകയും ചെയ്യുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്