ഹൗസ് ഡ്രൈവർമാരുടെ ഇഖാമ പുതുക്കാൻ ഫീസ് വർധിപ്പിക്കുമെന്ന വാർത്തയെക്കുറിച്ച് ജവാസാത്ത് വിശദീകരണം നൽകി
റിയാദ്: സൗദിയിലെ ഹൗസ് ഡ്രൈവർമാരുടെ ഇഖാമ പുതുക്കാനും പുതിയ ഇഖാമ ഇഷ്യു ചെയ്യാനുമുള്ള ഫീസിൽ വർധനവ് ഉണ്ടാകുമെന്ന തരത്തിലുള്ള പ്രചാരണത്തിനു ജവാസാത്ത് പ്രതികരിച്ചു.
മുഹറം 1 മുതൽ ഹൗസ് ഡ്രൈവർമാരുടെ ഇഖാമ പുതുക്കുന്നതിനും പുതിയ ഇഖാമ ഇഷ്യു ചെയ്യുന്നതിനും മറ്റു പ്രഫഷനുകളെപ്പോലെ ഫീസ് ഈടാക്കുമോ എന്ന ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഈ വിഷയത്തിൽ പ്രചരിക്കുന്ന വാർത്തയുടെ നിജസ്ഥിതി ജവാസാത്ത് വെളിപ്പെടുത്തിയത്.
ഹൗസ് ഡ്രൈവർമാരുടെ ഇഖാമ ഇഷ്യു ചെയ്യുന്നതിനും പുതുക്കുന്നതിനും നിലവിലുള്ള ഫീസിൽ നിന്ന് യാതൊരു വർധനവും നിലവിൽ വന്നിട്ടില്ലെന്നും ശരിയായ വാർത്തകൾക്ക് ജവാസാത്തിൻ്റെ ഔദ്യോഗിക ചാനലുകളെ ആശ്രയിക്കണമെന്നുമാണു ജവാസാത്ത് മറുപടി നൽകിയിട്ടുള്ളത്.
വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ച് കൊണ്ടുള്ള ചരിത്ര പരമായ തീരുമാനത്തെത്തുടർന്ന് സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കുന്ന വനിതകളുടെ എണ്ണം വർധിച്ചിട്ടുണ്ട്.
അതോടൊപ്പം ഓൺലൈൻ ടാക്സി ഡ്രൈവർമാരായി ജോലി ചെയ്യുന്ന വനിതകളും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്നുമുണ്ട്.
അതേ സമയം വനിതകൾക്ക് ലൈസൻസ് അനുവദിക്കപ്പെട്ടിട്ടും സൗദിയിലെ വിദേശി ഹൗസ് ഡ്രൈവർമാർക്ക് കാര്യമായ തൊഴിൽ നഷ്ടം നേരിടേണ്ടി വന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ് .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa