സൗദിയിൽ കെട്ടിടങ്ങൾക്ക് മുംബിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർ ശ്രദ്ധിക്കുക
റിയാദ് : സൗദിയിൽ പൊതു, സ്വകാര്യ കെട്ടിടങ്ങളുടേ പ്രവേശന കവാടത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് സൗദി ട്രാഫിക് വിഭാഗത്തിൻ്റെ പ്രത്യേക നിർദ്ദേശം. മുറൂറിൻ്റെ ട്വിറ്റർ അക്കൗണ്ടിലാണു നിർദ്ദേശമുള്ളത്.
പാർക്ക് ചെയ്യാൻ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണമെന്നും കെട്ടിടങ്ങളുടെ പ്രവേശന കവാടത്തിലും എക്സ്റ്റിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നുമാണു നിർദ്ദേശത്തിൽ ആവശ്യപ്പെടുന്നത്.
പള്ളികൾ, സ്കൂളുകൾ, ഗാരേജുകൾ, ക്യാംബുകൾ, പാർക്കുകൾ, പൊതു കെട്ടിടങ്ങൾ തുടങ്ങിയവയുടെ പ്രവേശന കവാടങ്ങളിലും എക്സിറ്റിലും പാർക്ക് ചെയ്യുംബോഴാണു ശ്രദ്ധിക്കേണ്ടത്.
പാർക്കിംഗിനു നിശ്ച്ചയിച്ച സ്ഥലങ്ങളിലല്ലാതെ പാർക്ക് ചെയ്യുന്നവർക്ക് 100 മുതൽ 150 റിയാൽ വരെയാണു പിഴ ഈടാക്കുക.
അതേ സമയം ഭിന്ന ശേഷിക്കാരായവർക്കുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നവർക്കും സൗദി ട്രാഫിക് വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഭിന്ന ശേഷിക്കാർക്കുള്ള പാർക്കിംഗ് ഏരിയകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് 500 മുതൽ 900 റിയാൽ വരെയാണു പിഴ ഈടാക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa