യുഎഇ യിൽ താമസിക്കുന്നവർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ദുബായ്: യുഎഇ ഭരണാധികാരിയുടെ തുറന്ന കത്തിനു പിറകെ പൗരന്മാർക്കും വിദേശികൾക്കും യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിച്ച സ്ഥിരീകരിക്കാത്തതും തെറ്റായതുമായ സന്ദേശങ്ങൾ പങ്കിടരുതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
വിവരങ്ങൾക്കായി പൊതുജനങ്ങൾ ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണം. തെറ്റായ വിവരങ്ങളും സ്ഥിരീകരിക്കാത്തതും വ്യാജ വാർത്തകളും പങ്കിടരുത് എന്ന് വീണ്ടും വിദേശകാര്യ മന്ത്രാലയം ഉണർത്തുന്ന സാഹചര്യത്തിൽ ഇതിന്റെ ഗൗരവം പ്രവാസികൾ തിരിച്ചറിയേണ്ടതുണ്ട്.
സോഷ്യൽ മീഡിയ ദുരുപയോഗത്തിനെതിരെ ശക്തമായ നിയമങ്ങൾ നിലനിൽക്കുന്ന രാജ്യമാണ് യുഎഇ. യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം താമസക്കാർക്കും പൗരന്മാർക്കും ഒരു തുറന്ന കത്തെഴുതി രണ്ട് ദിവസത്തിന് ശേഷമാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് എന്നതും ശ്രദ്ദേയമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa