Monday, September 23, 2024
DubaiTop Stories

ആപ്പിൾ മാക് ബുക്കിന് നിരോധനമേർപ്പെടുത്തി എമിറേറ്റ്സ് എയർലൈൻ


ദുബായ്: ആപ്പിൾ മാക് ബുക്കിന് നിരോധനമേർപ്പെടുത്തി എമിറേറ്റ്സ് എയർലൈൻ. സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് ഒരു പ്രത്യേക സീരീസിലുള്ള മോഡലുകൾക്ക് എമിറേറ്റ്സ് എയർലൈൻസ് നിരോധനം ഏർപ്പെടുത്തിയത്.

ക്യാബിൻ ബാഗേജിൽ മാത്രമേ ഈ മോഡലുകൾ അനുവദിക്കൂ എന്ന് നേരത്തെ ഇത്തിഹാദ് പറഞ്ഞിരുന്നു. ഞായറാഴ്ചയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലൂടെ അറിയിച്ചത്.

“2015 സെപ്തംമ്പറിനും 2017 ഫെബ്രുവരിയ്ക്കുമിടയിൽ വിറ്റ 15 ഇഞ്ച് മാക്ബുക്ക് പ്രോ മോഡലുകൾ തിരിച്ചുവിളിക്കുന്നതായി ആപ്പിൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. തകരാറുള്ള ബാറ്ററികൾ പെട്ടന്ന് ചൂടാകുകയും അഗ്നി സുരക്ഷ അപകടമുണ്ടാക്കുകയും ചെയ്യും. അതിനാൽ, യാത്രക്കാർക്ക് ഈ മാക്ബുക്ക് കൊണ്ടുപോകാൻ അനുവാദമില്ല.

ചെക്ക് ചെയ്ത് ബാറ്ററികൾ മാറ്റിയവർക്ക് കൂടെകൊണ്ടുപോകുന്നതിന് വിരോധമില്ല. ചെക്ക്-ഇൻ ബാഗേജ്, ക്യാരി-ഓൺ ലഗേജ് എന്നിങ്ങനെ ഉപകരണം കൊണ്ടുപോകുന്നതിൽ നിന്ന് യാത്രക്കാർക്ക് വിലക്കുണ്ടെന്ന് എമിറേറ്റ്സ് വക്താവ് സ്ഥിരീകരിച്ചു.

കഴിഞ്ഞ മാസം ഇത്തിഹാദ് എയർവേയ്‌സ്, ക്വാണ്ടാസ് എയർവേയ്‌സ്, വിർജിൻ ഓസ്‌ട്രേലിയ, സിംഗപ്പൂർ എയർലൈൻസ്, തായ് എയർവേയ്‌സ് എന്നിവയും സമാനമായ തീരുമാനം എടുത്തിരുന്നു.

കമ്പനി തിരിച്ചു വിളിച്ച ലാപ്‌ടോപ്പുകൾ ഫ്ലൈറ്റിലുടനീളം സ്വിച്ച് ഓഫ് ആയിരിക്കണം. ഉപകരണങ്ങളുടെ ചാർജ്ജിംഗ് വിമാനത്തിൽ അനുവദിക്കില്ല,”എന്ന് ഇത്തിഹാദിനെ ഉദ്ദരിച്ച് വാർത്തയുണ്ടായിരുന്നു. ഈ കമ്പ്യൂട്ടറുകളുടെ ബൾക്ക് കയറ്റുമതിയും ഇത്തിഹാദ് കാർഗോ നിരോധിച്ചിട്ടുണ്ട്.

പരിമിതമായ പഴയ തലമുറ 15 ഇഞ്ച് മാക്ബുക്ക് പ്രോ യൂണിറ്റുകളിൽ, ബാറ്ററി ചൂടാകുകയും അഗ്നി സുരക്ഷ അപകടമുണ്ടാക്കുകയും ചെയ്യുമെന്ന് ആപ്പിൾ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ കമ്പനി അവയെ തിരിച്ച്‌വിളിച്ചു. ഈ കാലയളവിൽ ഇറങ്ങിയ സീരിയൽ നമ്പറിലുള്ളവക്ക് സൗജന്യ റീപ്ലേസ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q