ഇഖാമ കാലാവധി കഴിയുന്ന ദിവസം ഫൈനൽ എക്സിറ്റ് ഇഷ്യു ചെയ്‌താൽ പിന്നീട് എത്ര ദിവസം സൗദിയിൽ തുടരാം?
സൗദിയിൽ ഇഖാമ കാലാവധി കഴിയുന്ന ദിവസം ഫൈനൽ എക്സിറ്റ് ഇഷ്യു ചെയ്‌താൽ പിന്നീട് എത്ര ദിവസം സൗദിയിൽ തുടരാൻ സാധിക്കും എന്ന സംശയം പലരും ചോദിക്കാറുണ്ട്.

സൗദി ജവാസാത്ത് നിയമ പ്രകാരം ഇഖാമ അവസാനിക്കുന്ന ദിവസം ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്‌താൽ അന്ന് മുതൽ 60 ദിവസം കൂടി ആ വ്യക്തിക്ക് സൗദിയിൽ നിയമ പരമായി തുടരാൻ സാധിക്കും.

അഥവാ ഒരാൾക്ക് ഇഖാമ അവസാനിക്കുന്ന ദിവസം ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്‌താൽ പിന്നീട് ഇഖാമ കാലാവധി വിഷയം അല്ല എന്ന് സാരം.60 ദിവസത്തിനുള്ളിൽ സൗദിയിൽ നിന്ന് പുറത്ത് പോയാൽ മതി.

എക്സിറ്റ് ഇഷ്യു ചെയ്യുന്നത് തീർത്തും സൗജന്യ സേവനമാണ്, ഇതിന് ജവാസാത്ത് ഫീസ് ഈടാക്കുന്നില്ല എന്നറിയുക.

ഒരു തൊഴിലാളി ഇഖാമ അവസാനിക്കുന്ന ദിവസം എക്സിറ്റ് ഇഷ്യു ചെയ്ത് പിന്നീട് രണ്ട് മാസം സൗദിയിൽ തുടരുകയാണെങ്കിൽ ആ രണ്ട് മാസത്തേക്കുള്ള ലെവി അടക്കേണ്ടതില്ല.

അതേ സമയം ആശ്രിത വിസയിലുള്ളവരുടെ ഇഖാമ കാലാവധി അവസാനിക്കുന്ന ദിവസം എക്സിറ്റ് ഇഷ്യു ചെയ്‌താൽ പിന്നീട് സൗദിയിൽ കഴിയുന്ന ഓരോ ദിവസത്തിനും അനുസൃതമായി കുടുംബ നാഥൻ ലെവി അടക്കേണ്ടി വന്നതായി അനുഭവസ്ഥർ പങ്ക് വെക്കുന്നു.

കുടുംബത്തെ എക്സിറ്റിൽ അയക്കാൻ ഉദ്ദേശിക്കുന്നവർ ഇഖാമ കാലാവധി കഴിയുന്ന ദിവസം വ രെ എക്സിറ്റ് ഇഷ്യു ചെയ്യാൻ കാത്തിരിക്കുന്നത് പിന്നീട് ആശ്രിതർ സൗദിയിൽ കഴിയുന്ന ദിവസങ്ങൾക്കുള്ള ലെവി കുടുംബ നാഥൻ അടക്കേണ്ട അവസ്ഥയിലേക്ക് നയിച്ചേക്കും.

അതേ സമയം ഇഖാമ തീരുന്നതിന് 60 ദിവസം മുമ്പ് എക്സിറ്റ് ഇഷ്യു ചെയ്‌താൽ പ്രസ്തുത ലെവി കുടുംബ നാഥൻ അടക്കേണ്ടി വരില്ല,

എക്സിറ്റ് വിസയുടെ കോപ്പി സൗദിയിൽ നിന്ന് പോകുന്നതിന് മുമ്പേ കരസ്ഥമാക്കി സൂക്ഷിക്കുന്നത് ഗുണം ചെയ്യും. പുതിയ വിസയിൽ വരുമ്പോൾ വിസ ഇഷ്യു ചെയ്യാൻ നാട്ടിലെ ട്രാവൽ ഏജന്റുമാർ പഴയ എക്‌സിറ്റ് വിസ കോപ്പി ചോദിക്കാറുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa