Saturday, April 5, 2025
Saudi ArabiaTop Stories

ആവർത്തിച്ച് ഉംറ നിർവ്വഹിക്കുന്നവർക്കുള്ള ചാർജ്ജ് 2000 റിയാലിൽ നിന്ന് 300 റിയാൽ ആക്കി കുറച്ചു; ഉംറ വിസ സ്റ്റാമ്പിങ് ഫീസ് കൂട്ടി

വിശുദ്ധ ഭൂമികളിലേക്ക് ഉംറ വിസക്ക് പോകാൻ ഉദ്ദേശിക്കുന്നവർക്ക് ആശ്വാസമായും തിരിച്ചടിയായും സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ തിരുമാനം.

വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ സർവീസ് ചാർജിൽ വർദ്ധനവ് വന്നതാണ് പ്രധാനമായും തിരിച്ചടിയായിട്ടുള്ളത്.

നിലവിൽ 50 റിയാൽ ആയിരുന്നു ഉംറ വിസ സ്റ്റാമ്പിങ്ങിനു ഫീസ് ഈടാക്കിയിരുന്നതെങ്കിൽ കഴിഞ്ഞ ദിവസം മുതൽ ഇത് 300 റിയാലാക്കി വർധിപ്പിച്ചിരിക്കുകയാണ്.

ഇതോടെ ഏകദേശം 4750 രൂപയുടെ വർദ്ധനവ് ഉംറ വിസ സ്റ്റാംബിംഗിനായി മാത്രം തീർഥാടകർക്ക് അധികം നൽകേണ്ടി വരുന്ന അവസ്ഥയാണ് ഉള്ളത്.

ഇലക്ട്രോണിക് സർവീസ് ചാർജും ഗ്രൗണ്ട് സർവീസ് ചാർജും വാറ്റും വിസ സ്റ്റാമ്പിങ് ചാർജും കൂടി ചേരുമ്പോൾ 498.18 റിയാൽ ഉംറ വിസ ഇഷ്യു ചെയ്യാൻ മാത്രം ഇപ്പോൾ ചിലവാകും. അതായത് ഏകദേശം 9500 രൂപയോളം സൗദി എംബസിയിൽ മാത്രം ചെലവാകും എന്നർത്ഥം.

അതേ സമയം ആവർത്തിച്ചുള്ള ഉംറ നിർവഹിക്കുന്നവർക്ക് നേരത്തെ ഏർപ്പെടുത്തിയിരുന്ന 2000 റിയാൽ ഫീസ് ഇപ്പോൾ 300 റിയാൽ ആക്കി കുറച്ചത് വലിയ ആശ്വാസമാണ് നൽകുന്നത്. ഏകദേശം 32000 രൂപയാണ് ആവർത്തിച്ച് ഉംറ ചെയ്യുന്നവർക്ക് ലാഭിക്കാൻ കഴിയുന്നത്.

രണ്ട് വർഷത്തിനുള്ളിൽ രണ്ടാമത്തെ തവണ ഉംറ ചെയ്യുന്നവർക്ക് ആയിരുന്നു 2000 റിയാൽ ഫീസ് ഈടാക്കിയിരുന്നത്. ഇപ്പോൾ മൂന്ന് വർഷത്തിനിടയിൽ രണ്ടാമത് പോകുന്നവർ മാത്രം 2000 റിയാലിന് പകരം 300 റിയാൽ ഫീസ് നൽകിയാൽ മതിയാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്