Sunday, November 24, 2024
Abu DhabiTop Stories

അബൂദാബി ടോൾ ബൂത്തുകൾ സംബന്ധിച്ച് വാഹന ഉടമകൾക്ക് പുതിയ അറിയിപ്പ്

അബൂദാബി: ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന അബൂദാബി ടോൾ ബൂത്തുകൾ സംബന്ധിച്ച് വാഹന ഉടമകൾക്ക് പുതിയ അറിയിപ്പുകൾ നൽകി.

അബുദാബിയിൽ ലൈസൻസുള്ള വാഹനങ്ങൾക്ക് അക്കൗണ്ടിൽ മതിയായ ക്രെഡിറ്റ് ഇല്ലാതെ പുതിയ ടോൾ ഗേറ്റുകൾ കടന്നാൽ പിഴ ഈടാക്കില്ലെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

മുൻപ് നിശ്ചിത കാലത്തിനുള്ളിൽ ടോൾ രജിസ്റ്റ്രേഷൻ ചെയ്തില്ലെങ്കിൽ പിഴ ഈടാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. പകരം വാഹനത്തിന്റെ രജിസ്ട്രേഷൻ പുതുക്കുന്ന സമയത്ത് അടയ്ക്കാത്ത ഏതെങ്കിലും ടോൾ ബാക്കിയുണ്ടെങ്കിൽ അത് ഈടാക്കുമെന്ന് അബുദാബി ഗതാഗത വകുപ്പ് ഉപരിതല ഗതാഗത മേഖലയുടെ ആക്ടിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ഇബ്രാഹിം സർഹാൻ അൽ ഹമൂദി പറഞ്ഞു.

അബുദാബിയിൽ ലൈസൻസുള്ള എല്ലാ വാഹനങ്ങളും പുതിയ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം ആവർത്തിച്ചു. അബുദാബി ടോൾ സിസ്റ്റം ഒക്ടോബർ 15, 2019 മുതൽ നിലവിൽ വരും, അതിനായി പ്രത്യേക വെബ്സൈറ്റ് സജ്ജീകരിച്ചിട്ടുണ്ട്.

ഓരോ വാഹനവും രജിസ്റ്റർ ചെയ്യുന്നതിന് 100 ദിർഹം നൽകണം. 100 ദിർഹത്തിൽ 50 ദിർഹമാണ് രജിസ്ട്രേഷൻ ഫീസ്, ബാക്കിയുള്ള തുക ടോൾ അടയ്ക്കാൻ ഉപയോഗിക്കാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa