Sunday, September 22, 2024
DubaiTop Stories

ഏഴ് കോടി സമ്മാനമായി ലഭിച്ചതറിയാതെ ഇന്ത്യക്കാരൻ

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോൺ‌കോർസ് ഡിയിൽ നടന്ന സീരീസ് 310, 311 ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ പ്രമോഷന്റെ ഭാഗ്യ ജേതാക്കളായി രണ്ട് ഇന്ത്യക്കാർ.


അബുദാബിയിൽ നിന്നുള്ള സുനിൽ ശ്രീധരൻ സീരീസ് 310 ൽ വിജയിച്ച് ഒരു മില്യൺ ഡോളർ സമ്മാനത്തിനു അർഹനായി. അദ്ദേഹത്തിന്റെ 4638 ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.

37 കാരനായ ചെന്നൈ സ്വദേശി ലളിത് ശർമ്മയാണ് സീരീസ് 311 ലെ വിജയി. 3743 എന്ന ടിക്കറ്റ് നമ്പറാണ് അദ്ദേഹത്തെ ഒരു മില്യൺ ഡോളർ സമ്മാനത്തിന് അർഹനാക്കിയത് .

ഡോളർ പ്രമോഷനിൽ ശർമ ഓൺലൈനിൽ വാങ്ങിയ രണ്ടാമത്തെ ടിക്കറ്റാണിത്.

“ഇതെനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, പക്ഷേ ഞാൻ തീർച്ചയായും എന്റെ ബിസിനസ്സ് വിപുലീകരിക്കുകയും എന്റെ കുടുംബത്തെ സഹായിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും, വളരെയധികം നന്ദി ദുബായ് ഡ്യൂട്ടി ഫ്രീ.” തന്റെ വിജയത്തെ കുറിച്ച് പ്രതികരിച്ചുകൊണ്ട് ലളിത് ശർമ്മ പറഞ്ഞു.

അതെ സമയം തനിക്ക് മില്യൺ ഡോളർ സമ്മാനമായി ലഭിച്ചത് മറ്റൊരു വിജയിയായ സുനിൽ ശ്രീധരൻ അറിഞ്ഞിട്ടില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q