Tuesday, November 26, 2024
Saudi ArabiaTop Stories

ഗോൾഡൻ റേ കപ്പൽ അപകടം; സൗദി കാർ ഡീലറുടെ നിരവധി കാറുകൾ കടലിൽ നഷ്ടപ്പെട്ടു

ജോർജിയ,യു എസ് : കഴിഞ്ഞയാഴ്ച തുറമുഖത്ത് നിന്ന് പുറപ്പെടുന്നതിനിടെ ഭീമൻ ചരക്കു കപ്പൽ മറിഞ്ഞതിനാൽ സൗദി കാർ ഡീലർക്കുള്ള നിരവധി കാറുകൾ കടലിൽ നഷ്ടപ്പെട്ടതായി റിപ്പോർട്ട്.

ഗോൾഡൻ റെ എന്ന കപ്പലായിരുന്നു 4200 വാഹനങ്ങളുമായി ബ്രൻസ് വിക്കിൽ നിന്ന് പുറപ്പെടുന്നതിനിടെ മറിഞ്ഞത്.

കപ്പലിലെ ഫിലിപൈൻസുകാരും കൊറിയക്കാരുമായ ജീവനക്കാരെ രക്ഷപ്പെടുത്താനായിരുന്നു. കപ്പലിൻ്റെ വശങ്ങളിലെ ഇരുംബ് പ്ളേറ്റുകൾ തുരന്നായിരുന്നു ഇവരെ രക്ഷപ്പെടുത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

3 ലക്ഷം ഗാലൻ ഇന്ധനം കപ്പലിൽ ഉണ്ടായിരുന്നതിനാൽ കടലിൽ ഇന്ധനച്ചോർച്ചയുണ്ടാകുന്നത് തടയുന്നതിനു ബന്ധപ്പെട്ടവർ കപ്പൽ മറിഞ്ഞത് മുതൽ ഇപ്പോഴും തീവ്രശ്രമം നടത്തി വരികയാണ് .

ഗോൾഡൻ റേ കപ്പലിന്റെ ആകെ നീളം 197 മീറ്ററാണ്. 24 ജീവനക്കാരായിരുന്നു അപകടം നടക്കുമ്പോൾ കപ്പലിലുണ്ടായിരുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്