Sunday, September 22, 2024
Saudi ArabiaTop Stories

99 റിയാലിന് ഒരു ദശലക്ഷം എയർ ടിക്കറ്റുകളുമായി സൗദിയ എയർലൈൻസ്

റിയാദ്: എൺപത്തി ഒൻപതാമത് സൗദി അറേബ്യൻ ദേശീയ ദിനത്തോടനുബന്ധിച്ച് യാത്രക്കാർക്ക് കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് സൗദി എയർലൈൻസ് അധികൃതർ.

99 റിയാലിനു പത്ത് ലക്ഷം ടിക്കറ്റുകളാണ് സൗദിയ പ്രഖ്യാപിച്ചിരിക്കുന്നത്. വാറ്റ് അടക്കം 104 റിയാലാണ് ടിക്കറ്റ് നിരക്ക്. 2019 ഒക്ടോബർ 15 മുതൽ 2020 മാർച്ച് 31 വരെ യാത്ര ചെയ്യുന്ന ആഭ്യന്തര യാത്രക്കാർക്കാണ് ഓഫറുകൾ ലഭിക്കുക.

സെപ്തംബർ 20 വെള്ളിയാഴ്ചക്കും, സെപ്റ്റംബർ 23 തിങ്കളാഴ്ചക്കും ഇടയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഓഫറുകൾ ലഭിക്കും. ഇത്തരത്തിൽ ഒരു ദശലക്ഷം ടിക്കറ്റുകളാണ് സൗദിയ എയർലൈൻസ് പ്രഖ്യാപിച്ചിരിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q