അമേരിക്കൻ പട്ടാളം സൗദിയിലേക്ക്
സൗദി അറേബ്യയിലെ എണ്ണ ഉത്പാദന കേന്ദ്രങ്ങളിൽ ഉണ്ടായ ആക്രമണങ്ങളെ തുടർന്ന് അമേരിക്ക തങ്ങളുടെ സൈനികരെ സൗദിയിലേക്ക് അയക്കുന്നു.
അമേരിക്കൻ പട്ടാളക്കാരുടെ വിന്യാസം പ്രതിരോധമെന്ന ലക്ഷ്യത്തിലാകുമെന്ന് പ്രതിരോധ വകുപ്പ് സെക്രട്ടറി മാർക്ക് എസ്പാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എത്ര ട്രൂപ്പുകൾ ഉണ്ടാകുമെന്ന് തീരുമാനമായിട്ടില്ലെന്ന് ശനിയാഴ്ച ബിബിസി റിപ്പോർട്ട് ചെയ്തു.
എണ്ണ ഉത്പാദന കേന്ദ്രങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചകളിലുമുണ്ടായ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇറാൻ പിന്തുണയുള്ള യമനിലെ ഹൂത്തി വിമതർ ഏറ്റെടുത്തിരുന്നു.
എന്നാൽ അമേരിക്കയും സൗദിയും ഇറാനെത്തന്നെയാണ് കുറ്റപ്പെടുത്തുന്നത്. അതിനുള്ള തെളിവുകൾ സൗദി അധികൃതർ പുറത്ത് വിട്ടിരുന്നു. ഈയിടെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ കൂടുതൽ ശക്തമായ ഉപരോധമേർപ്പെടുത്തൽ പ്രഖ്യാപിച്ചത്.
വ്യോമ-മിസൈൽ പ്രതിരോധത്തിൽ അമേരിക്കൻ സേന ശ്രദ്ധ കേന്ദ്രീകരിക്കും. സൗദിയും യുഎഇ യും സഹായം അഭ്യർത്ഥിച്ചതായും എസ്പർ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa