Sunday, September 22, 2024
Saudi ArabiaTop Stories

അഞ്ച് വർഷത്തേക്ക് ലെവി ഒഴിവാക്കും; വ്യവസായ ലൈസൻസുള്ളവർക്ക് ആനുകൂല്യം ലഭിക്കും

വ്യവസായ ലൈസൻസുള്ള വ്യവസായ സംരംഭങ്ങളിലെ തൊഴിലാളികളെ അടുത്ത അഞ്ച് വർഷത്തേക്ക് ലെവിയിൽ നിന്ന് ഒഴിവാക്കുമെന്ന് റിപ്പോർട്ട്. പ്രമുഖ സൗദി ദിനപത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.

ഇത്തരം സംരംഭങ്ങളിൽ തൊഴിലാളികൾക്കുള്ള ലെവി ഒഴിവാക്കുന്നതിനു ആവശ്യമായ നടപടിക്രമങ്ങൾ സൗദി തൊഴിൽ മന്ത്രാലയത്തിൻ്റെയും വാണിജ്യ മന്ത്രാലയത്തിൻ്റെയും സഹകരണത്തോടെ ഇൻഡസ്ട്രി ആന്റ് മിനറൽ റിസോഴ്‌സസ് മന്ത്രാലയം വ്യക്തമാക്കും.

ഈ അഞ്ച് വര്ഷത്തേക്കുള്ള തൊഴിലാളികളുടെ ലെവി സർക്കാർ തന്നെ വഹിക്കും. സൗദി അധികൃതരുടെ ഈ സുപ്രധാന തീരുമാനം സൗദി വ്യവസായ മേഖലയിൽ പുതിയ ഉണർവ്വുണ്ടാക്കുമെന്നാണ് കരുതുന്നത്.

അടുത്ത വർഷവും ലെവി ഫീസ് കുടാനിരിക്കെ അധികൃതരുടെ ഈ തീരുമാനം വിഷൻ 2030 ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുന്നതിന് ഏറെ സഹായകരമായേക്കും.

നേരത്തെ ചെറുകിട സംരംഭകർക്കും ഇത് പോലുള്ള 5 വർഷത്തെ ലെവി ഇളവ് തൊഴിൽ മന്ത്രാലയം നൽകിയിരുന്നു. എന്നാൽ ലൈസൻസ് ലഭിച്ച് 5 വർഷം പൂർത്തിയായവർക്ക് ലെവി ഇളവ് നിർത്തലാക്കുകയും ചെയ്തിരുന്നു.

2020 ജനുവരി മുതൽ പുതിയ ലെവി ഫീസാണു നിലവിൽ വരിക. 50 ശതമാനത്തിലധികം സൗദികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ വിദേശികൾക്ക് 700 റിയാലും 50 ശതമാനത്തിൽ താഴെ സൗദികളുള്ള സ്ഥാപനത്തിലെ വിദേശികൾക്ക് 800 റിയാലുമാണു 2020 ജനുവരി മുതൽ ലെവി ഇനത്തിൽ ഈടാക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്