അബുദാബിയിലെ 40 ബസ് സ്റ്റോപ്പുകൾ ടാക്സി സ്റ്റാൻഡുകളാക്കി മാറ്റി
അബുദാബി: ഉപയോഗിക്കാത്ത 40 ബസ് സ്റ്റോപ്പുകൾ ടാക്സി സ്റ്റാൻഡുകളാക്കി മാറ്റിയതായി അബുദാബിയിലെ ട്രാൻസ്പോർട്ട് റെഗുലേറ്റർ അതോറിറ്റി.
അബുദാബി പാർക്കിംഗ് മാനേജ്മെന്റിനായി നൂതന പരിഹാരങ്ങൾ നൽകുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ഐടിസി) തിങ്കളാഴ്ച അറിയിച്ചു.
ക്രമരഹിതമായ പാർക്കിംഗ് കുറക്കുന്നതിനും ടാക്സി യാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗം കൂടിയാണ് നടപടികൾ എന്ന് ഐടിസി പ്രസ്താവനയിൽ പറയുന്നു.
എമിറേറ്റിലുടനീളം 4,000 ബസ് സ്റ്റോപ്പുകളുണ്ട്. തലസ്ഥാന നഗരിയിൽ മാത്രം 2,000 ബസ് സ്റ്റോപ്പുകൾ ഉണ്ടെന്നും അധികൃതർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa