Sunday, November 24, 2024
OmanTop Stories

ഒമാനിൽ സ്വകാര്യമേഖലയിലെ ജീവനക്കാർക്കും വീട്ടുജോലിക്കാർക്കും ഒമാൻ സന്ദർശകർക്കും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി

മസ്‌കറ്റ്: സ്വകാര്യമേഖലയിലെ ജീവനക്കാർക്കും വീട്ടുജോലിക്കാർക്കും ഒമാൻ സന്ദർശകർക്കും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി 2020 പകുതിയോടെ ആരംഭിക്കും. എല്ലാവർക്കും മിതമായ നിരക്കിൽ ആരോഗ്യ ഇൻഷുറൻസ് നൽകാനാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്.

നിർബന്ധിത ആരോഗ്യ ഇൻഷുറൻസിനായി ഇലക്ട്രോണിക് ധമാനി സംവിധാനത്തിൽ ആരംഭിക്കും. ആരോഗ്യസംരക്ഷണം ചെലവേറിയതായി തോന്നുന്നവർക്ക് പ്രതീക്ഷനൽകുന്നതാണിത്.

അടുത്ത വർഷം മധ്യത്തോടെ പദ്ധതി ആരംഭിക്കുമെന്ന് ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റിയിലെ ഇൻഷുറൻസ് സെക്ടർ വൈസ് പ്രസിഡന്റ് അഹമ്മദ് അൽ മമാരി പറഞ്ഞു.

ഇൻഷുറൻസ് മേഖലയിലും ആരോഗ്യ മേഖലയിലും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിലേക്കാണ് ധമാനി വരുന്നത്. ആരോഗ്യ ഇൻഷുറൻസ് ദാതാക്കളെയും ആരോഗ്യ സേവനങ്ങളെയും ഉപഭോക്താക്കളെയും സർക്കാരിനെയും ബന്ധിപ്പിക്കുന്ന ഒരു ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമാണ് ഇത്.

മിനിമം തുകയിലുള്ള ആരോഗ്യ ഇൻഷുറൻസ് എല്ലാവർക്കും നിർബന്ധമാക്കും. എങ്കിലും കമ്പനികൾക്ക് വ്യത്യസ്തമായ പ്ലാനുകളിലൂടെ വിവിധ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾക്കനുസരിച്ച് വ്യത്യസ്തമായ നിരക്കിലുള്ള ഇൻഷുറൻസുകൾ അവതരിപ്പിക്കാം. ഇത് സ്വകാര്യ ഇൻഷുറൻസ് മേഖലയെയും സ്വകാര്യ ആരോഗ്യ മേഖലയെയും വളരാൻ സഹായിക്കും.

പദ്ധതി സ്വദേശികൾക്കും പ്രത്യേകിച്ച് സ്വകാര്യ മേഖലയിലെ പ്രവാസി ജീവനക്കാർക്കും വീട്ടുജോലിക്കാർക്കും സന്ദർശകർക്കും പ്രതീക്ഷയും സുരക്ഷയും നൽകുന്നതാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa