സൗദിയിൽ അമേരിക്കൻ പട്ടാളത്തെ വിന്യസിക്കുന്നതുമായി ബന്ധപെട്ട് കിരീടാവകാശി യു എസ് പ്രതിരോധ സെക്രട്ടറിയുമായി ചർച്ച നടത്തി
റിയാദ്: സൗദിയിൽ അമേരിക്കൻ സൈന്യത്തെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ടെലഫോൺ സംഭാഷണം നടത്തി.
സൗദിയുടെ സ്വാഭാവിക പ്രതൃരോധത്തിന് യു എസ് ആർമിയെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങളെക്കുറിച്ചായിരുന്നു ചർച്ച എന്ന് സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
അന്താരാഷ്‌ട്ര സമൂഹത്തിനു തന്നെ വലിയ വെല്ലു വിളി സൃഷ്ടിച്ച സംഭവമായിരുന്നു സൗദിയിലെ എണ്ണ റിഫൈനറികൾക്ക് നേരെയുണ്ടായ ആക്രമണമെന്ന് സംഭാഷണത്തിനിടെ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. അന്താരാഷ്‌ട്ര തലത്തിൽ സമാധാനവും സുരക്ഷയും സ്ഥാപിക്കേണ്ടതിനെ ആവശ്യകത ആക്രമണം ബോധ്യപ്പെടുത്തുന്നതായും കിരീടാവകാശി ഓർമ്മപ്പെടുത്തി.
സൗദി അറേബ്യയുടെ പ്രതിരോധത്തിന് ആവശ്യമായതെല്ലാം അമേരിക്ക ചെയ്യുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ ഉറപ്പ് കൊടുത്തു.
മേഖലയെ അസ്ഥിരപ്പെടുത്തുന്ന രീതിയിലുള്ള ഇറാന്റെ പ്രകോപനപരമായ ശൈലിയെ നിലക്ക് നിർത്തേണ്ടത് ആവശ്യമാണെന്ന് മാർക്ക് എസ്പർ പറഞ്ഞു.
നാവിക സുരക്ഷയുമായി ബന്ധപ്പെട്ട അന്താരാഷ്‌ട്ര സഖ്യത്തിൽ പങ്കാളിയായതിന് സൗദി അറേബ്യക്ക് മാർക്ക് എസ്‌പർ നന്ദി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa