ഒമാനിൽ വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചാൽ 300 റിയാൽ വരെ പിഴ
മസ്‌ക്കറ്റ്: ഒമാനിൽ വാഹനമോടിച്ച്കൊണ്ടിരിക്കെ ഫോൺ ഉപയോഗിച്ചതിനു പിടിക്കപ്പെട്ടാൽ 300 ഒമാനി റിയാൽ വരെ പിഴ ഒടുക്കേണ്ടി വരുമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
ഡ്രൈവ് ചെയ്തു കൊണ്ടിരിക്കെ മൊബൈൽ ഫോണോ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കുന്നന്നത് ആദ്യമായി പിടിക്കപ്പെടുമ്പോൾ താരതമ്യേന ചെറിയ പിഴയാണ് ഒടുക്കേണ്ടിവരിക. പിന്നീട് കുറ്റം ആവർത്തിക്കുകയാണെങ്കിൽ 300 റിയാൽ വരെ പിഴ ഒടുക്കേണ്ടി വരും.
ഇത് പ്രകാരം ആദ്യ തവണ പിടിക്കപ്പെടുമ്പോൾ 15 ഒമാനി റിയാൽ പിഴ ഈടാക്കും. എന്നാൽ 60 ദിവസങ്ങൾക്കുള്ളിൽ കുറ്റം മൂന്ന് തവണ ആവർത്തിക്കപ്പെട്ടാൽ കേസ് കോടതിൽ പോകും.
ഇത്തരം സാഹചര്യങ്ങളിൽ പത്ത് ദിവസം വരെ ജയിൽ വാസമോ 300 റിയാൽ പിഴയോ ശിക്ഷയായി അനുഭവിക്കേണ്ടി വരുമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. ലൗഡ് സ്പീക്കറിൽ ഇട്ടുകൊണ്ട് ഫോൺ കയ്യിൽ പിടിച്ച് ഉപയോഗിക്കുന്നതും ശിക്ഷാർഹമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa