ധീരനായി ജീവിച്ചു : ധീരനായി വിട വാങ്ങി
വിട പറഞ്ഞ സൗദി രാജാവിന്റെ അംഗരക്ഷകനായിരുന്ന മേജർ അബ്ദുൽ അസീസ് അൽ ഫഗ്മിനെ സൗദി ജനത ഏറെ ആദരവോടെയാണ് ഓർക്കുന്നത്.
മുൻ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ നിഴലായി 10 വർഷം കഴിഞ്ഞ മേജർ അബ്ദുൽ അസീസ് ഫഗ്മിനെ സൽമാൻ രാജാവും തന്റെ അംഗരക്ഷകനാക്കി തെരഞ്ഞടുക്കുകയായിരുന്നു.
സൽമാൻ രാജാവിന്റെ ഓരോ ചലനങ്ങളിലും ഒരു നിഴൽ പോലെ കഴിഞ്ഞ അബ്ദുൽ അസീസ് ഫാഗ്മ് സൽമാൻ രാജാവിനെ സേവിക്കുന്ന വിവിധ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്ക് വെച്ച് സൗദി ജനത ആ ധീരനെ ആദരപൂർവ്വം ഓർക്കുകയാണ്.
ലോകത്തെ ഏറ്റവും മികച്ച അംഗരക്ഷകൻ ആയാണ് അബദുൽ അസീസ് ഫഗ്മ് അറിയപ്പെടുന്നത്.
രാജാവിന്റെ ചെരിപ്പ് നേരെയാക്കികൊടുക്കുന്ന ചിത്രം മുതൽ വിവിധ സന്ദർഭങ്ങളിൽ രാജാവിനെ അതീവ ജാഗ്രതയോടെ സേവിക്കുന്ന ചിത്രങ്ങളും സാമൂഹ്യ മാധ്യങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്.
ഒന്നര പതിറ്റാണ്ടോളം സൗദി ഭരണാധികാരികളുടെ കൂടെ നിഴലായി കഴിഞ്ഞിരുന്ന മേജർ ഫഗ്മ് ഇന്ന് ഇശാ നമസ്‌കാനനന്തരം മക്കയുടെ വിശുദ്ധ ഭൂമികയിൽ അന്ത്യ വിശ്രമം കൊള്ളുമ്പോൾ തങ്ങളുടെ രാജാക്കന്മാരെ സേവിച്ച മേജർ ഫഗ്മ് സൗദി ജനതയുടെ ഹൃദയത്തിൽ എന്നും ജീവിച്ചിരിക്കുമെന്ന് തീർച്ച.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa