സൗദിയിൽ അടുത്ത വർഷം മുതൽ റോഡ് ടോൾ വരുമെന്ന വാർത്തയെക്കുറിച്ച് ഔദ്യോഗിക വിശദീകരണം
സൗദിയിൽ 2020 മുതൽ റോഡ് ടോൾ വരുമെന്ന വാർത്തയെക്കുറിച്ച് സൗദി ഗതാഗത മന്ത്രാലയം ഔദ്യോഗിക വിശദീകരണം നൽകി.
2020 മുതൽ സൗദിയിൽ പരീക്ഷണാർത്ഥം റോഡ് ടോൾ നടപ്പാക്കുമെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു പ്രാദേശിക മാധ്യമമായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.
എന്നാൽ ഈ വാർത്ത തീർത്തും തെറ്റാണെന്നാണു സൗദി ഗതാഗത മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വാക്താവ് യാസിർ അൽ മിസ്ഫർ അറിയിച്ചത്.
റോഡ് ടോൾ നടപ്പാക്കുന്ന കാര്യം ഇപ്പോഴും പഠന വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും 2020ൽ ഒരിക്കലും റോഡ് ടോൾ നിലവിൽ വരില്ലെന്നും മന്ത്രാലയ വാക്താവ് അറിയിച്ചു.
2020 ൽ റോഡ് ടോൾ വരില്ലെന്ന് കഴിഞ്ഞ സെപ്തംബറിൽ ഗതാഗത മന്ത്രി ഓർമ്മപ്പെടുത്തിയ കാര്യവും യാസിർ അൽ മിസ്ഫർ ഓർമ്മപ്പെടുത്തി.
ഇത്തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ മന്ത്രാലയത്തിനു അധികാരമുണ്ടെന്നും വാക്താവ് മുന്നറിയിപ്പ് നൽകി.
സൗദിയിലെ ചില പ്രമുഖ റോഡുകൾക്ക് ടോൾ വരുന്നെന്ന തരത്തിലുള്ള വാർത്തകൾ മുംബും പ്രചരിച്ചിരുന്നു. എന്നാൽ ഗതാഗത മന്ത്രാലയം ഇക്കാര്യത്തിൽ പഠനം നടത്തുന്നതേയുള്ളൂ എന്നതാണു വാസ്തവം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa