റജക്കിനി ഉപ്പയുടെ വീൽ ചെയറിൽ സ്കൂളിൽ പോകേണ്ടതില്ല; കാറിൽ തന്നെ പോകാം
കഴിഞ്ഞ ദിവസം സൗദിയിലെ അൽ അഹ്സയിൽ നിന്നുള്ള ഒരു ചിത്രവും വാർത്തയും അറബ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.
75 വയസ്സുകാരനായ ഒരു പിതാവ് തന്റെ വീൽ ചെയറിൽ മകളെ സ്‌കൂളിലേക്ക് കൊണ്ട് പോകുന്ന രംഗമായിരുന്നു അത്.
മഹ് മൂദ് അൽ ഇബാദി എന്നയാളായിരുന്നു രണ്ടാം ക്ളാസിൽ പഠിക്കുന്ന റജ എന്ന തൻ്റെ മകളെ വീൽ ചെയറിൽ ദിവസവും സ്കൂളിൽ എത്തിക്കുകയും തിരികെ കൊണ്ട് വരികയും ചെയ്തിരുന്നത്.
സംഭവം ശ്രദ്ധയിൽ പെട്ട ഒരാൾ ഇത് മൊബൈലിൽ പകർത്തുകയും വാർത്ത സോഷ്യൽ മീഡിയകളിൽ ധാരാളമായി പങ്ക് വെക്കപ്പെടുകയും ചെയ്യുകയായിരുന്നു.
അതേ സമയം ചിത്രം കണ്ട അൽ അഹ്സയിലെ ഒരു മനുഷ്യ സ്നേഹി വൃദ്ധനായ പിതാവിനു സഞ്ചരിക്കാനായി ഒരു കാർ സമ്മാനമായി നൽകാൻ മുന്നിട്ട് വന്നുവെന്ന സന്തോഷ വാർത്തയാണ് ഇന്ന് മാധ്യമങ്ങളിൽ വന്നിട്ടുള്ളത്.
കഴിഞ്ഞ രണ്ട് വർഷമായി മകളെ വീൽ ചെയറിൽ സ്കൂളിലേക്ക് കൊണ്ട് വന്നിരുന്ന ആ പിതാവിനു ഈ സമ്മാനം വലിയ ആശ്വാസമായിരിക്കുമെന്നത് തീർച്ച.
മുംബൊരിക്കൽ ഒരു കാറപകടത്തിൽ പെട്ടായിരുന്നു മഹ് മൂദ് ഇബാദിക്ക് പരിക്കേറ്റതും വീൽ ചെയറിൽ സഞ്ചരിക്കേണ്ട അവസ്ഥയിലാകുകയും ചെയ്തത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa