സൗദിയിലെ അഞ്ച് മേഖലകളിൽ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് മുന്നറിയിപ്പ്
സൗദിയിലെ അഞ്ച് മേഖലകളിൽ അടുത്ത ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.
ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുമെന്നാണു മുന്നറിയിപ്പിൽ പറയുന്നത്.
മദീന മുനവ്വറ, മക്ക, ജിസാൻ, അൽബാഹ, അസീർ എന്നീ ഭാഗങ്ങളിലായിരിക്കും കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുക.
ശക്തമായ മഴയോടൊപ്പം കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ കാലാവസ്ഥാ വിഭാഗം മഴ ഈ മേഖലകൾക്ക് സമീപമുള്ള തീര പ്രദേശങ്ങളിലേക്കും വ്യാപിക്കുമെന്നും അറിയിച്ചു.
രാത്രിയും പുലർച്ചെയും പൊടിക്കാറ്റ് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ചക്കും പ്രയാസം സൃഷ്ടിച്ചേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കാറ്റിന്റെ ശക്തി ചെങ്കടലിൽ തിരമാലകൾ ഉയരാനും ഇടയാക്കിയേക്കുമെന്നും കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ പെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa