ഭിന്നശേഷിക്കാർക്കുള്ള പാർക്കിംഗ് സ്ഥലങ്ങളിൽ നിർത്തിയ 2981 വാഹനങ്ങൾ പിടി കൂടി
റിയാദ്: ഭിന്ന ശേഷിക്കാർക്കുള്ള പാർക്കിംഗ് ഏരിയകളിൽ വാഹനം നിർത്തിയതിനു 2981 വാഹനങ്ങൾ പിടികൂടിയതായി സൗദി ട്രാഫിക് വിഭാഗം അറിയിച്ചു.
സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്ന് സമീപകാലങ്ങളിൽ പിടി കൂടിയ വാഹനങ്ങളുടെ കണക്കാണിത് .
അതേ സമയം വാഹനങ്ങളുടെ ഓണർഷിപ്പ് മാറുന്നതിനും രെജിസ്റ്റ്രേഷനുമുള്ള ഫീസുകളെക്കുറിച്ച് മുറൂർ മറ്റൊരു വിശദീകരണത്തിൽ വ്യക്തമാക്കി.
വാഹന രെജിസ്റ്റ്രേഷൻ ചാർജ്ജ് ഒരു വർഷത്തിനു 100 റിയാലും ഓണർഷിപ്പ് മാറുന്നതിനു 150 റിയാലുമാണു ഫീസ് ഈടാക്കുക.
ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ രെജിസ്റ്റ്രേഷൻ ചാർജ്ജ് പ്രതി വർഷം 200 റിയാൽ ആയിരിക്കും. മിനി ബസുകൾക്കും ടാക്സി കാറുകൾക്കും ഇതേ ഫീസായിരിക്കും ഈടാക്കുക.
അതേ സമയം പബ്ലിക് ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് രെജിറ്റ്രേഷൻ ചാർജ്ജ് 400 റിയാലും ഓണർഷിപ്പ് ചെയ്ഞ്ചിംഗ് ചാർജ്ജ് 300 റിയാലുമായിരിക്കും.
ലൈസൻസ് നഷ്ടപ്പെടുകയോ കേട് വരികയോ ചെയ്ത് പുതിയത് എടുക്കണമെങ്കിൽ 100 റിയാലായിരിക്കും ഫീസ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa