Sunday, September 22, 2024
Saudi ArabiaTop Stories

പ്രഫഷൻ മാറ്റവും നിർത്തി: 19 പ്രഫഷനുകളിൽ ഉള്ള നിരവധി വിദേശികൾ ഇഖാമ പുതുക്കാൻ പ്രയാസപ്പെടും

അക്കൌണ്ടിംഗ് മേഖലയുമായി ബന്ധപ്പെട്ട 19 പ്രഫഷനുകളിൽ ഉള്ളവർക്ക് സൗദി അക്കൌണ്ടിംഗ് ഓർഗനൈസേഷനിൽ രെജിസ്ട്രേഷൻ നിർബന്ധം ആക്കിയതോടെ യോഗ്യത സർട്ടിഫിക്കറ്റ് ഇല്ലാത്ത നിരവധി പ്രവാസികൾ ആശങ്കയിൽ.

ഈ 19 പ്രഫഷനുകളിൽ ഉള്ളവരുടെ ഇഖാമ പുതുക്കാൻ ശ്രമിച്ചവരോട് രെജിസ്ട്രേഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

എന്നാൽ നിലവിലെ പ്രഫഷൻ മാറ്റിയ ശേഷം ഇഖാമ പുതുക്കാമെന്ന് കരുതിയവർക്കും തിരിച്ചടിയായിക്കൊണ്ട് ഈ 19 പ്രഫഷനുകളിൽ നിന്ന് മറ്റു പ്രഫഷനുകളിലേക്ക്‌ മാറുന്നതിനുള്ള അവസരവും നിർത്തലാക്കിയിട്ടുണ്ട്‌.

രെജിസ്റ്റ്രേഷൻ നിർബന്ധമാണെന്ന അറിയിപ്പ്‌ വന്നയുടൻ മറ്റു പ്രഫഷനുകളിലേക്ക്‌ മാറിയവർക്ക്‌ പുതിയ നിയമത്തിൽ ആശങ്കപ്പെടേണ്ടതില്ല. എന്നാൽ അവസാന നിമിഷം പ്രഫഷൻ മാറാം എന്ന് കരുതി കാത്തിരുന്ന യോഗ്യതാ സർട്ടിഫിക്കറ്റ്‌ ഇല്ലാത്തവരാണിപ്പോൾ പ്രയാസപ്പെടുന്നവർ അധികവും.

സൗദി തൊഴിൽ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ വ്യക്തമാക്കിയത് പ്രകാരം താഴെ കൊടുത്ത 19 അക്കൗണ്ടിംഗ് പ്രഫഷനുകളിലുള്ളവർക്കാണു വർക്ക് പെർമിറ്റ് പുതുക്കാൻ രെജിസ്റ്റ്രേഷൻ നിർബന്ധമായിട്ടുള്ളത്.

ഇൻ്റേണൽ ഓഡിറ്റിംഗ് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ, കോസ്റ്റ്സ് അക്കൗണ്ടൻ്റ്, ജനറൽ അക്കൗണ്ടൻ്റ്, ഇൻ്റേണൽ ഓഡിറ്റർ, സീനിയർ ഫിനാൻസ് ഓഡിറ്റർ, ഫിനാൻഷ്യൽ ആൻ്റ് അക്കൗണ്ടിംഗ് അഫയേഴ്സ് ഡയറക്ടർ, അക്കൗണ്ട്സ് ഓഡിറ്റിംഗ് ടെക്നിഷ്യൻ, ജനറൽ അക്കൗണ്ട്സ് ടെക്നിഷ്യൻ, ഫിനാൻഷ്യൽ ഓഡിറ്റിംഗ് സൂപർവൈസർ, ഫിനാൻഷ്യൽ കണ്ട്രോളർ,

കോസ്റ്റ് ക്ളർക്, ഫൈനാൻസ് ക്ളർക്, സകാത്ത് & ടാക്സ് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ, അക്കൗണ്ട്സ് ആൻ്റ് ബഡ് ജറ്റ് മാനേജർ, ഡയറക്ടർ-ജി എ ഓഫ് റിവ്യൂവിംഗ് , അക്കൗണ്ട്സ് ഓഡിറ്റർ, ഫിനാൻഷ്യൽ റിപ്പോർട്ട് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ, ചീഫ് ഓഫ് ഇൻ്റേണൽ ഓഡിറ്റിംഗ് പ്രോഗ്രാംസ്, കോസ്റ്റ് അക്കൗണ്ടിംഗ് ടെക്നിഷ്യൻ, തുടങ്ങിയ 19 അക്കൗണ്ടിംഗ് പ്രഫഷനുകൾക്ക്‌ രെജിസ്റ്റ്രേഷൻ നിർബന്ധമായും നടത്തിയിരിക്കണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്