Sunday, September 22, 2024
Abu DhabiTop Stories

ലൈസൻസ് ലഭിക്കൽ എളുപ്പമാവില്ല; അബുദാബിയിൽ ഇനി സ്മാർട്ട് ഡ്രൈവിംഗ് ടെസ്റ്റ്

അബുദാബി: യുഎഇ യുടെ ഡ്രൈവിംഗ് ലൈസൻസിനുള്ള ടെസ്റ്റുകൾ ഇനിയും കടുപ്പം കൂടാൻ സാധ്യത. ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള സ്മാർട്ട് ഡ്രൈവിംഗ് ടെസ്റ്റ് സംവിധാനം ഡിസംബറോടെ ആരംഭിക്കുമെന്ന് അബുദാബി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മൊത്തം 9 കാമറകളുള്ള സ്മാർട്ട് കാറിൽ പിഴവുകളില്ലാത്ത ടെസ്റ്റിംഗ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ആറു കാമറകൾ പുറത്തും മൂന്ന് കാമറകൾ കാറിനുള്ളിലുമായിരിക്കും. ഉള്ളിലെ മൂന്ന് കാമറകളിൽ ഒന്ന് ഡ്രൈവറുടെ മുഖ ചലനങ്ങൾ പിടിച്ചെടുക്കും. റോഡുകൾ മാറുന്നതിനിടക്ക് ഡ്രൈവർ കണ്ണാടിയിലേക്ക് നോക്കുന്നുണ്ടോ എന്നറിയാൻ കണ്ണിന്റെ ചലനങ്ങൾ കാമറ നിരീക്ഷിക്കും.

കാറിന്റെ ബോഡിയിൽ നിരവധി സെൻസറുകൾ ഉണ്ട്. അത് കൂടുതൽ വിവരങ്ങൾ നൽകുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ഫലം ഓട്ടോമാറ്റിക് ആയി ട്രാഫിക് ഫയലിൽ രേഖപ്പെടുത്താനുള്ള സംവിധാനവുമുണ്ട്.

18 സ്മാർട്ട് കാറുകളാണ് പുറത്തിറക്കുന്നത്. ഡിസംബർ മുതൽ അൽ ഐനിൽ 10 ഉം അൽ ദാഫ്ര യിൽ 8 ഉം സ്മാർട്ട് കാറുകൾ സേവനനിരതരാവും. കൺട്രോൾ റൂമിലേക്ക് ജിപിഎസ് വഴി കണക്റ്റ് ചെയ്താണ് കാർ നിരീക്ഷിക്കുന്നത്. നിർദ്ദിഷ്ട 21 തെറ്റുകൾ വരുമ്പോൾ സിസ്റ്റം മാർക്ക് കുറയ്ക്കും.

ഒരു ചെറിയ തെറ്റ് ഉണ്ടെങ്കിൽ അത് അഞ്ച് മാർക്കോ അതിൽ കൂടുതലോ ആയിരിക്കും. റെഡ് ലൈറ്റ് ക്രോസ്സ് ചെയ്യുകയോ, തെറ്റായ പാതയിൽ വാഹനമോടിക്കുകയോ പോലുള്ള പ്രധാന പിഴവുകൾ വരുത്തുന്നത് ടെസ്റ്റ് ഉടനടി ഔട്ടാവുന്നതിലേക്ക് നയിക്കും.

സിസ്റ്റത്തിന്റെ കൃത്യത ക്രോസ് ചെക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു വീഡിയോ അവലോകനം ലഭ്യമാണ്. ഒരു ഡ്രൈവർ ചെയ്ത എല്ലാ തെറ്റുകളും സിസ്റ്റം വിശദീകരിക്കും. വാഹനത്തിനുള്ളിൽ ഒരു പോലീസ് ഉദ്യോഗസ്ഥനുണ്ടാകും, എന്നാൽ അടിയന്തിര സാഹചര്യങ്ങളിൽ മാത്രമേ ഇടപെടുകയുള്ളു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q