Sunday, September 22, 2024
GCCTop Stories

മധുരപാനീയങ്ങൾക്കും, ഇലക്ട്രോണിക് സിഗരറ്റുകൾക്കും വില കൂടും

ഇലക്ട്രോണിക് സിഗരറ്റുകൾക്കും മധുരപാനീയങ്ങൾക്കും ഇനി ചിലവേറും. അധികമായി പുതിയ സെലക്ടീവ് നികുതി പ്രാബല്യത്തിൽ വരുന്നതാണ് വില വർധിക്കാൻ കാരണം. സൗദി അറേബ്യക്കും, ഖത്തറിനും പുറമെ യു എ ഇ യിലും ആരോഗ്യത്തിന് ഹാനികരമാകുന്ന ഉൽപ്പന്നങ്ങൾക്ക് സെലെക്ടിവ് ടാക്സ് ഏർപ്പെടുത്തുന്നു.

സൗദി അറേബ്യയിലും ഡിസംബർ ഒന്ന് മുതൽ മധുര പാനീയങ്ങൾക്ക് 50 ശതമാനം അധിക നികുതി ഏർപ്പെടുത്തുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഖത്തറിൽ 2019 ജനുവരി ഒന്ന് മുതൽ സിഗരറ്റിനു 100 ശതമാനവും, മധുര പാനീയങ്ങൾക്ക് 50 ശതമാനവും അധിക നികുതി ഏർപ്പെടുത്തിയിരുന്നു.

ഇ-സിഗരറ്റിനും മധുര പാനീയങ്ങൾക്കുമുള്ള പുതിയ സെലക്ടീവ് ടാക്സ് 2019 ഡിസംബർ 1 മുതൽ ബാധകമാക്കുമെന്ന് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റിയാണ് പ്രഖ്യാപിച്ചത്.

മിനിസ്ട്രി ഓഫ് ഫൈനാൻസിന്റെയും രണ്ട് കാബിനറ്റുകളുടെയും തീരുമാനമനുസരിച്ച് ഇ-സ്മോക്കിംഗ് ഉപകരണങ്ങളുടെയും അതിന്റെ ദ്രാവകങ്ങളുടെയും എല്ലാ നിർമ്മാതാക്കളും സോഫ്റ്റ് ഡ്രിങ്ക് നിർമാതാക്കളും ഇവകളുടെ ഇറക്കുമതി ചെയ്യുന്നവരും രജിസ്റ്റർ ചെയ്യണമെന്നും എഫ്‌ടിഎ കൂട്ടിച്ചേർത്തു.

രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത പക്ഷം സ്താപനങ്ങൾക്ക് പിഴ ഈടാക്കുമെന്നും അതോറിറ്റി അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q