Saturday, November 23, 2024
GCCTop Stories

അതി ശക്തമായ മഴയും വെള്ളപ്പൊക്കവും കൊടുങ്കാറ്റും വരുന്നു

മേഖലയിൽ അതി ശക്തമായ കാലാവസ്ഥാ വ്യതിയാനം വരാനിരിക്കുതായി പ്രശസ്ത സൗദി കാലാവസ്ഥാ നിരീക്ഷകൻ ഹസൻ കറാനി മുന്നറിയിപ്പ് നൽകി.

മഴയും കൊടുങ്കാറ്റും വെള്ളപ്പൊക്കവുമെല്ലാം അതി ശക്തമായ രീതിയിൽ അനുഭവപ്പെടും എന്ന് ഹസൻ കറാനി പറയുന്നു.

അതേ സമയം ഈ വിഷയത്തെ നേരിടുന്നത്തിനുള്ള ആവശ്യമായ പഠനം ബന്ധപ്പെട്ട വിദഗ്ധർ നടത്തിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

കാലാവസ്ഥ വ്യതിയാനം സംഭവിക്കുമെന്നത് മനസ്സിലാക്കി അതിനെ നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്തണം എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തുന്നു.

തന്റെ സോഷ്യൽ മീഡിയ അക്കൌണ്ടിൽ ആയിരുന്നു വരാനിരിക്കുന്ന വൻ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഹസൻ കറാനി ആശങ്ക പങ്ക് വെച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്