Saturday, November 23, 2024
GCCSaudi ArabiaTop Stories

സൗദിയിൽ രണ്ട് വർഷത്തിനിടെ 40 ലക്ഷത്തോളം നിയമ ലംഘകർ പിടിയിലായി

റിയാദ് :തൊഴിൽ, താമസ ചട്ടങ്ങൾ ലംഘിച്ച് രാജ്യത്ത് താമസിക്കുന്ന 3.95 ദശലക്ഷം വിദേശികളെ അറസ്റ്റ് ചെയ്യുകയും അവരിൽ 982,113 പേരെ 2017 നവംബർ മുതൽ അതത് രാജ്യങ്ങളിലേക്ക് നാടുകടത്തുകയും ചെയ്തതായി സൗദി പ്രസ് ഏജൻസി (എസ്‌പി‌എ) അറിയിച്ചു. .

ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്‌പോർട്ട് (ജവാസത്ത്), തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം എന്നിവയുൾപ്പെടെ 19 സർക്കാർ വകുപ്പുകളുടെ പങ്കാളിത്തത്തോടെ 2017 നവംബർ 15 മുതൽ ആഭ്യന്തര മന്ത്രാലയം അനധികൃത താമസക്കാർക്കെതിരെ രാജ്യവ്യാപകമായി തുടങ്ങിയ നടപടികൾക്കിടെയാണ് ഇത്രയും പേർ പിടിയിലായത്.

റെസിഡൻസി ചട്ടങ്ങൾ ലംഘിച്ചതിന് 3,083,103 പ്രവാസികളെയും തൊഴിൽ നിയമം ലംഘിച്ചതിന് 607,834 പേരെയും അതിർത്തി സുരക്ഷ ലംഘിച്ചതിന് 256,330 പേരെയുമാണ് അറസ്റ്റ് ചെയ്തത്.

തെക്കൻ അതിർത്തികളിലൂടെ രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 67,299 പേരെ പിടികൂടിയതായി അധികൃതർ അറിയിച്ചു. നുഴഞ്ഞുകയറ്റക്കാരിൽ 45 ശതമാനം യെമൻ, 52 ശതമാനം എത്യോപ്യക്കാർ, ബാക്കിയുള്ളവർ (3 ശതമാനം) വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്.

അനധികൃതമായി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത് 2,811 പേരാണ്. അനധികൃത താമസക്കാർക്ക് ഗതാഗതവും താമസവും നൽകിയതിന് 1,609 സൗദി പൗരന്മാരടക്കം 4,547 പേരെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

അന്വേഷണവിധേയമായി 12,731 പ്രവാസികൾ ശിക്ഷാ നടപടികളിലാണ്. ഇവരിൽ 11,113 പുരുഷന്മാരും 1,618 സ്ത്രീകളുമാണ്.
547,697 നിയമലംഘകർക്ക് ഓൺ ദി സ്പോട്ട് പിഴ ചുമത്തിയപ്പോൾ മൊത്തം 501,493 പ്രവാസികളെ ബന്ധപ്പെട്ട എംബസികളിലേക്കും കോൺസുലേറ്റുകളിലേക്കും യാത്രാ രേഖകൾ അയയ്ക്കാൻ ആവശ്യപ്പെട്ടു.

659,063 പേർ രാജ്യം വിടുന്നതിനായി കാത്തിരിക്കുന്നു. 982,113 പേരെ നാടുകടത്തുകയും ചെയ്തു.
ആഭ്യന്തര മന്ത്രാലയം 2017 മാർച്ച് 29 ന്നാണ് നിയമവിരുദ്ധ പ്രവാസികൾ ഇല്ലാത്ത രാജ്യമെന്ന പദ്ധതിക്ക് തുടക്കമിട്ടത്. എല്ലാ വിസ ഓവർസ്റ്റേയർമാർക്കും റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കും യാതൊരു പിഴയും ഈടാക്കാതെ രാജ്യം വിടാനുള്ള 90 ദിവസത്തെ ഗ്രേസ് പിരീഡ് അന്ന് നൽകി.

പൊതുമാപ്പ് മുതലെടുത്ത് രാജ്യം വിടാൻ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ വലിയ തിരക്കു കാരണം പല തവണകളിലായി നവംബർ15 വരെ പൊതുമാപ്പ് നീട്ടി നൽകിയത് വൻ വാർത്തയായിരുന്നു. അന്ന് പൊതുമാപ്പിൽ മടങ്ങിയവർക്ക് നിയമപരമായി തൊഴിൽ വിസകളിൽ വീണ്ടും രാജ്യത്തേക്ക് മടങ്ങാൻ തടസങ്ങളുണ്ടായിരുന്നില്ല.

പൊതുമാപ്പ് അവസാനിച്ചപ്പോൾ 140 രാജ്യങ്ങളിൽ നിന്നായി 750,000 ത്തിലധികം ആളുകൾക്ക് പൊതുമാപ്പ് പ്രയോജനപ്പെട്ടതായി സൗദി അധികൃതർ അറിയിച്ചു. എന്നാൽ, ലക്ഷക്കണക്കിന് പേർ രാജ്യത്ത് അനന്തരഫലങ്ങളെക്കുറിച്ച് ശ്രദ്ധിക്കാതെ വീണ്ടും തുടരുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്