ഹുബ്ബക് യാ സൗദി ആൽബം വൈറൽ ആഘോഷം കൊണ്ടാടി
റിയാദ്: കൈക്കുമ്പിൾ നിറയെ സമൃദ്ധികോരിത്തന്ന പ്രിയനാടിന്റെ എൺപത്തിഒൻപതാമത് ദേശീയദിനത്തിൽ പ്രവാസികലാസ്നേഹികൾ സൗദി അറേബ്യൻ ദേശീയ ദിനത്തിനാശംസകളറിയിച്ച് സീ ടെക് പ്രൊഡക്ഷനിൽ അസീസ് കടലുണ്ടി നിർമ്മിച്ച് സിദ്ദിഖ് മഞ്ചേശ്വരത്തോടൊപ്പം റിയാദിലെ വേദികളിൽ നിറസാന്നിധ്യമായ തസ്‌നിം റിയാസും ചേർന്ന് പാടിയഭിനയിച്ച ഹുബ്ബക് യാ സൗദി വീഡിയോ ആൽബത്തിന്റെ വൈറൽ ആഘോഷവും, സൗദി നാഷണൽ ഡേ ആഘോഷവും കൂടാതെ ഗാന്ധി ജയന്തിയാഘോഷവും എംബസി പ്രതിനിധികൾ, ബിസിനസ്സ് പ്രമുഖർ, മാധ്യമ പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക കലാ സാംസ്കാരിക പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ 05-10-2019 ശനിയാഴ്ച ബത്തയിലെ അപ്പോളോ ഡിമോറോ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. എംബസി സെക്കന്റ് സെക്രെട്ടറി വിജയകുമാർ ഉദ്ഘാടനം ചെയ്തു. സൗദി ഗായകൻ ഹാഷിം അബ്ബാസ് മുഖ്യാതിഥിയായിരുന്നു.
ആൽബം പിന്നണി പ്രവർത്തകരായ സിദ്ധീഖ് മഞ്ചേശ്വരം, തസ്‌നിം റിയാസ്, റിയാസ് റഹ്‌മാൻ, ജോസ് കടമ്പനാട്, അനിൽ തംബുരു, സനൂജ് എന്നിവർ സീ ടെക്ക് പ്രൊഡക്ഷൻസ് വക മൊമന്റോയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു, കൂടാതെ സിദ്ധീഖ് മഞ്ചേശ്വരം, തസ്‌നിം റിയാസ് എന്നിവർക്ക് മ്യൂസിക് ലോവേർസ് ഇൻ റിയാദിന്റെ പ്രത്യേക ഉപഹാരം ഷർമിന റിയാസ്, ഷംസ് തൃക്കരിപ്പൂർ, ജലീൽ കൊച്ചിൻ എന്നിവർ ചേർന്ന് നൽകി. ഒരു കുടുംബത്തിൽ നിന്ന് മൂന്നു മക്കളെയും ശാസ്ത്രജ്ഞന്മാരായി വളർത്തിയ സുബൈർ കുടുംബത്തെ വേദിയിൽ ആദരിച്ചു. സുബൈർ ഭാര്യ മക്കളായ സൈൻ സംമദാനി, സുഹ സുബൈർ, ഫാരിയ സുബൈർ എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.
അസീസ് കടലുണ്ടി, എംബസി സെക്കന്റ് സെക്രെട്ടറി വിജയകുമാർ, സൗദി ഗായകൻ ഹാഷിം അബ്ബാസ് എന്നിവർ നിരവേദിയിൽ കേക്ക് മുറിച്ചു ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
അസീസ് കടലുണ്ടി, സംവിധായകൻ സിദ്ദിഖ് മഞ്ചേശ്വരം, കോഓർഡിനേറ്റർ റിയാസ് റഹ്‌മാൻ, ഗായിക തസ്‌നിം റിയാസ്, എംബസി സെക്കന്റ് സെക്രെട്ടറി വിജയകുമാർ, സൗദി ഗായകൻ ഹാഷിം അബ്ബാസ്, റിയാദ് മീഡിയ ഫോറം കോഓർഡിനേറ്റർ ഷംനാദ് കരുനാഗപ്പള്ളി, പ്രവാസി ഭാരത് പുരസ്‌കാര ജേതാവ് ശിഹാബ് കൊട്ടുകാട്, ഇ എം ടി ന്യൂസ് ചീഫ് ഉബൈദ് എടവണ്ണ, അന്താരാഷ്ട്ര എനർജി ഫോറം പ്രതിനിധി ഇബ്രാഹിം സുബ്ഹാൻ, വേ ഓഫ് ലൈഫ് ഡ്രൈവേഴ്സ് യൂണിയൻ സെക്രെട്ടറി ഷജീർ, എൻ ആർ കെ വൈസ് ചെയർമാൻ സത്താർ കായംകുളം, ആവാസ് സെക്രെട്ടറി ഇല്യാസ് പാണ്ടിക്കാട്, ഡോക്റ്റർ സയ്യിദ് മസൂദ്, സുബൈർ ഹൈദരാബാദ്, സൈൻ ഹൈദരാബാദ്, ആർ എം സി പ്രസിഡന്റ് സക്കീർ മണ്ണാർമല, അങ്കണ പ്രസിഡന്റ് ഷക്കീല അബ്ദുൽ വഹാബ്, കിംഗ് സഊദ് സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോക്റ്റർ ജഹാൻഗീർ അഹ്മദ്, ഡോക്റ്റർ ഉബൈദുല്ല, സൗദി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ചെയർ പേഴ്സൺ ആനി സാമുവൽ എന്നിവർ സംസാരിച്ചു.
സിദ്ധീഖ് മഞ്ചേശ്വരം, തസ്‌നിം റിയാസ്, അഭി ജോയ്, ജലീൽ കൊച്ചിൻ, ഹിബ അബ്ദുൽ സലാം, ശബാന അൻഷാദ്, ഷിഹാദ് കൊച്ചിൻ, ഗിരീഷ് കലാഭവൻ, കബീർ എടപ്പാൾ, ലെന ലോറൻസ്, ആയിഷ മനാഫ്, ജോജി കൊല്ലം, നിസാർ കൊച്ചിൻ, മുത്തലിബ് കോഴിക്കോട്, കബീർ തലശ്ശേരി, അൻവർ, നൗഫൽ കോട്ടയം, ഗായത്രി മിശ്ര എന്നിവരുടെ നേതൃത്വത്തിൽ കലാവിരുന്ന് അരങ്ങേറി, കൈരളി ഫെയിം സജിൻ നിഷാൻ അവതാരകനായിരുന്നു.
അബ്ദുൽ മജീദ് തിരൂർ, ജഷീർ തിരൂർക്കാട്, രവി റാഫി വയനാട്, അബ്ദുല്ല വല്ലാഞ്ചിറ, ഷാഫി കൊല്ലം, ബഷീർ വയനാട്, രമേശ് പാലക്കാട്, സുനീർ കൊല്ലം എന്നിവർ പരിപാടികൾ നിയന്ദ്രിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa