Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്; ആദ്യ 10 ദിവസത്തിനുള്ളിൽ നൽകിയത് 24,000 വിസകൾ.

റിയാദ്: സെപ്തംബർ 28 ന് രാജ്യം വിദേശ വിനോദ സഞ്ചാരികൾക്കായി വാതിലുകൾ മലർക്കെ തുറന്നപ്പോൾ ലോകം അതിനെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. 10 ദിവസങ്ങൾ കൊണ്ട് സൗദി അറേബ്യ നൽകിയത് 23,715 ടൂറിസ്റ്റ് വിസകൾ.

ചൈനയിൽ നിന്നാണ് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ സൗദി സന്ദർശിക്കാനെത്തുന്നത്. 7,391 ൽ അധികം ചൈനീസ് വിനോദ സഞ്ചാരികൾക്ക് രാജ്യം സന്ദർശിക്കാൻ വിസ നൽകിയിട്ടുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ബ്രിട്ടണിൽ നിന്ന് 6,159 ഉം അമേരിക്കയിൽ നിന്ന് 2,132 പേരും വിസ ലഭിച്ചവരിൽ പെടും. നയതന്ത്ര തർക്കമുണ്ടായിട്ടും കാനഡയിലേക്ക് 1,612 വിസകൾ നൽകി.

ഒരു വർഷം കാലാവധിയുള്ള മൾട്ടിപ്ൾ എൻട്രി വിസകളാണ് ടൂറിസ്റ്റുകൾക്ക് നൽകുന്നത്. ഒരു പ്രാവശ്യം സൗദിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ പരമാവധി 90 ദിവസം രാജ്യത്ത് തങ്ങാം.

ഓൺലൈൻ വഴിയോ, അതത് രാജ്യത്തെ സൗദി കാര്യാലയങ്ങൾ വഴിയോ വിസകൾ കരസ്ഥമാക്കാം. ഇതിനു പുറമെ അമേരിക്ക, ഏഷ്യ, യൂറോപ്പ് എന്നിവടങ്ങളിലെ 49 രാജ്യങ്ങൾക്ക് ഓൺ അറൈവൽ വിസ സംവിധാനവും നിലവിലുണ്ട്.

ടൂറിസ്റ്റ് വിസകൾ അനുവദിച്ച ആദ്യ പത്ത് രാജ്യങ്ങളിൽ ബാക്കിയുള്ള രാജ്യങ്ങൾ ഇവയാണ്: മലേഷ്യ (1,107 വിസകൾ), ഫ്രാൻസ് (744 ), ജർമ്മനി (557), റഷ്യ (484), ഓസ്‌ട്രേലിയ (476), കസാക്കിസ്ഥാൻ (421 വിസകൾ).

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q