Monday, September 23, 2024
Saudi ArabiaTop Stories

ഇഖാമ കാലാവധി കഴിഞ്ഞവരും ഹുറൂബായവരുമായ ഇന്ത്യക്കാർക്ക് സൗദി വിടാൻ സുവർണ്ണാവസരം

റിയാദ്: ഇഖാമ പുതുക്കാൻ സാധിക്കാതെയും ഹുറൂബാകുകയും ചെയ്ത് പ്രതിസന്ധിയിലായ നിരവധി ഇന്ത്യക്കാർക്ക് ഇഖാമ പുതുക്കാതെ തന്നെ സൗദി വിടാൻ അവസരം.

നിലവിൽ ഹൗസ് ഡ്രൈവർമാർ അടക്കമുള്ള വ്യക്തിഗത വിസയിലുള്ളവർക്കാണു അവസരമുള്ളതെന്ന് ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ കൊൺസുലർ ദേശ് ബന്ധു ഭാട്ടി അറിയിച്ചു.

ഇത്തരത്തിൽ ഇഖാമ കാലാവധി അവസാനിച്ച ,വ്യക്തികളുടെ കീഴിൽ ജോലി ചെയ്യുന്നവർക്ക് ഈ അവസരം മുതലാക്കാൻ സാധിക്കും. ഇവർ ഇന്ത്യൻ എംബസിയുമായോ കോൺസുലേറ്റുമായോ ബന്ധപ്പെടുകയാണു ചെയ്യേണ്ടത്.

ഇത്തരക്കാരെ തർഹീൽ അഥവാ ഡീപോർട്ടേഷൻ സെൻ്റർ വഴിയാണു നാട്ടിലേക്ക് മടക്കിയയക്കുക. ഒരു ദിവസം അൻപതോളം പേർക്ക് മാത്രമായിരിക്കും അവസരം ലഭിക്കുക.

തർഹീൽ നടപടിക്രമങ്ങൾ ഞായറാഴ്ചയാണു ആരംഭിക്കുന്നതെങ്കിലും എംബസിയിലും കോൺസുലേറ്റിലും ഇപ്പോൾ തന്നെ രെജിസ്റ്റർ ചെയ്ത് തുടങ്ങണം. രെജിസ്റ്റർ ചെയ്തവർക്ക് ആവശ്യമായ രേഖകൾ ഉടൻ ഇഷ്യു ചെയ്ത് കൊടുക്കും.

Red Sea corniche Jeddah Oct. 14, 2018. (SPA)

കംബനികളുടെയും സ്ഥാപനങ്ങളുടേയും കീഴിലുള്ളവർക്ക് നിലവിൽ ആനുകൂല്യം ലഭിക്കില്ല. വാണ്ടഡ് അഥവാ മത്ലൂബ് ആയവരും രെജിസ്റ്റർ ചെയ്യേണ്ടതില്ല. അതേ സമയം ഹുറൂബ് ആയവരെ പരിഗണിക്കുന്നുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് 8002471234 എന്ന ടോൾ ഫ്രീ നംബരിൽ ബന്ധപ്പെടാം.

ഇക്കഴിഞ്ഞ സൗദി ദേശീയ ദിനത്തിനു മുംബായി താമസ രേഖ കാലവധികൾ അവസാനിച്ച യമനികൾക്ക് പിഴകൾ കൂടാതെ രാജ്യം വിടാനുള്ള അനുമതി ലഭിച്ചിരുന്നു. ഈ വാർത്ത വന്നത് മുതൽ ഇന്ത്യക്കാരായ നിരവധി പ്രവാസികൾ പൊതു മാപ്പ് പ്രതീക്ഷയിലായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്