പൗരത്വ നിഷേധം: മനുഷ്യാവകാശ ലംഘനം – പ്രവാസി സംഗമം
ദമ്മാം: പതിറ്റാണ്ടുകൾ ജീവിച്ച നാട്ടിൽ നിന്ന് പൗരത്വം നിഷേധിച്ച് അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുന്ന നയം തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് പ്രവാസി ചർച്ചാ സംഗമം.
ഏക ശിലാത്മകമായ രാഷ്ട്ര നിർമിതിയെന്ന ഫാസിസ്റ്റ് അജണ്ടയുടെ പ്രയോഗവത്ക്കരണമാണ് നടക്കുന്നത്. ഏറെ സങ്കീർണമായ സാമൂഹിക അന്തരീക്ഷത്തിൽ കക്ഷി- രാഷ്ട്രീയ ഭേദമന്യേ ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിന് മതേതര കക്ഷികൾ കൈകോർക്കണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഒരു കുടുംബത്തിലെ തന്നെ ചില അംഗങ്ങൾ പൗരന്മാർ ആകുന്നതും മറ്റ് ചിലർ അല്ലാതാകുന്നതും എങ്ങനെയെന്നു ചർച്ചയിൽ പങ്കെടുത്തവർ ചോദിച്ചു.
‘പൗരത്വം മനുഷ്യാവകാശം’ എന്ന തലക്കെട്ടിൽ പ്രവാസി സാംസ്കാരികവേദി ദമ്മാം ദമ്മാം ഘടകം സംഘടിപ്പിച്ച ചർച്ചയിൽ മുഹമ്മദലി പീറ്റയിൽ വിഷയാവതരണം നടത്തി. റീജിയണൽ കമ്മറ്റി പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. പ്രവാസി കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി മുഹ്‌സിൻ ആറ്റാശ്ശേരി ചർച്ച നിയന്ത്രിച്ചു.
ജമാൽ വല്യാപ്പിള്ളി(നവയുഗം), ഇ.കെ സലിം (ഒ.ഐ.സി.സി), ആലിക്കുട്ടി ഒളവട്ടൂർ (കെ.എം.എം.സി), നൗഫൽ കൊടുവള്ളി (തനിമ), ജമാൽ ആലുവ (പ്രവാസി) എന്നിവർ ചർച്ചയിൽ സംസാരിച്ചു. റഊഫ് ചാവക്കാട് കവിത ആലപിച്ചു. ബിജു പൂതക്കുളം സ്വാഗതം പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa