റിയാദ് ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് എക്സിബിഷൻ; ആദ്യ ദിനം സന്ദർശിച്ചത് എഴുപതിനായിരം പേർ
റിയാദ്: റിയാദിൽ വെള്ളിയാഴ്ച ആരംഭിച്ച രണ്ടാം ഫാൽക്കൺസ് ആന്റ് ഹണ്ടിംഗ് എക്സിബിഷനിൽ ഇരുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള ഫാൽക്കൺ പ്രേമികൾ മാറ്റുരക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ആദ്യ ദിനം തന്നെ എഴുപതിനായിരത്തിലധികം പേർ സന്ദർശകരായിരുന്നു.
സൗദിയിലെയും മിഡിൽ ഈസ്റ്റിലെയും ഏറ്റവും വലിയ ഫാൽകൺ ഇവന്റായ എക്സിബിഷനിൽ പരിശീലന ശില്പശാലകൾ, പ്രഭാഷണങ്ങൾ, വിദ്യാഭ്യാസ സെമിനാറുകൾ, കുട്ടികൾക്കുള്ള പരിപാടികൾ ഉൾപ്പെടെ നിരവധി പൈതൃക സാംസ്കാരിക പരിപാടികൾ നടക്കുന്നുണ്ട്.
സൗദി, ഗൾഫ് മേഖലയിൽ നിന്നും ലോകത്തിൽ നിന്നുമുള്ള ഫാൽകൺ പ്രദർശകരും വേട്ട പ്രേമികളുമായ വിദഗ്ധരെ ആകർഷിക്കുന്ന ഒരു സംയോജിത പ്ലാറ്റ്ഫോം നൽകി ഫാൽക്കൺറിയും അനുബന്ധ ഹോബികളും സംരക്ഷിക്കുന്നത് പ്രോത്സാഹിപ്പിക്കുക കൂടിയാണ് എക്സിബിഷന്റെ ലക്ഷ്യം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa