Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിൽ തൊഴിലാളികൾക്കിനി കൂടുതൽ സുരക്ഷ

വെബ്‌ഡെസ്ക്‌‌: സൗദിയിലെ സ്വകാര്യ മേഖലയിലെ ജോലിക്കാർക്ക്‌‌‌ തൊഴിലിടങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പുതിയ വുവസ്ഥ ഈ വരുന്ന ഞായറാഴ്ച മുതൽ നടപ്പിലാക്കുമെന്ന് തൊഴിൽ മന്ത്രാലയം.

തൊഴിലിടങ്ങളിലെ അക്രമണങ്ങളിൽ നിന്നും ഭീഷണിയിൽ നിന്നും തൊഴിലാളികൾക്ക്‌ കൂടുതൽ സംരക്ഷണമേകാൻ പുതിയ വ്യവസ്ഥകൾ സഹായിക്കും.

ഓരോ വ്യക്തിയുടെയും അഭിമാനവും അവകാശവും സംരക്ഷിക്കുന്നതിനു പുതിയ നിയമം നടപ്പിലാകുന്നതോടെ സാധ്യമാകും.

ജോലിക്കാരെ ശാരീരികമായോ മാനസികമായോ സാംബത്തികമായോ ഉപദ്രവിക്കൽ, ലൈംഗിക ചൂഷണവും ബ്ലാക്മെയിലിംഗും, തെറി വിളിക്കലും അപമാനിക്കലുമെല്ലാം കുറ്റകരമാണു.

മന:പൂർവ്വം എതിർ ലിംഗത്തിൽപ്പെട്ടയാളുമായി ഒറ്റക്കാകുന്ന സാഹചര്യം സൃഷ്ടിക്കലും വശീകരിക്കലും വിവേചനവും സംഘർഷമുണ്ടാക്കലുമെല്ലാം പുതിയ നിയമ പരിധിയിൽ പെടും.

ഇത്തരം അതിക്രമങ്ങൾ ഉണ്ടാകുകയാണെങ്കിൽ അവ അന്വേഷിക്കാൻ സ്ഥാപനങ്ങൾ പ്രത്യേക കമ്മിറ്റി രൂപീകരിക്കണം. ഇല്ലെങ്കിൽ സ്ഥാപനങ്ങൾക്ക്‌ 15,000 റിയാൽ പിഴ ഈടാക്കും.

പരാതി ലഭിച്ച്‌ 5 ദിവസത്തിനകം ഈ കമ്മിറ്റി അന്വേഷണം നടത്തണം. അല്ലാത്ത പക്ഷം 25,000 റിയാൽ പിഴ ഈടാക്കും.

അന്വേഷ കമ്മിറ്റി കുറ്റക്കാരെന്ന് വിധിച്ചവർക്കെതിരെ 30 ദിവസത്തിനകം നടപടിയെടുത്തില്ലെങ്കിലും സ്ഥാപനങ്ങൾ 25,000 റിയാൽ പിഴ നൽകണം. വാണിംഗ്‌ നോട്ടീസും ജോലിയിൽ നിന്ന് പിരിച്ച്‌ വിടലുമെല്ലാം ശിക്ഷയായി വിധിക്കും.

ചുരുക്കത്തിൽ കംബനികൾക്കുള്ളിൽ തന്നെ തീർപ്പ്‌ കൽപ്പിക്കാൻ അവസരം ഉള്ളതിനാൽ തൊഴിലാളികളുടെ അവകാശങ്ങൾ കൂടുതൽ സംരക്ഷിക്കപ്പെടും എന്ന് പ്രതീക്ഷിക്കാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്