Thursday, April 17, 2025
Saudi ArabiaTop Stories

വലീദ് രാജകുമാരൻ നിയോമിൽ

സൗദി രാജകുടുംബാംഗവും മിഡിലീസ്റ്റിലെ ധനാഢ്യരിൽ പ്രമുഖനുമായ വലീദ് രാജകുമാരൻ നിയോം സന്ദർശിച്ചു.

നിയോമിൽ തന്റെ സ്വകാര്യ ഹെലികോപ്റ്റർ ഉപയോഗിച്ച് ആയിരുന്നു രാജകുമാരൻ സന്ദർശനത്തിനെത്തിയത്.

അൽ ഉലയിലും നിയോമിലെ തീര പ്രദേശത്തും സമയം ചെലവഴിക്കുന്ന രാജകുമാരന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്ക് വെക്കപ്പെട്ടു.

ആഗോള തലത്തിൽ തന്നെ മുൻ നിരയിലുള്ള കോടിശ്വരന്മാരുടെ പട്ടികയിലുള്ള വലീദ് രാജകുമാരന്റെ കിങ്‌ഡം ഹോൾഡിംഗ് കമ്പനിക്ക് ട്വിറ്റർ, ഫോർ സീസൺ അടക്കമുള്ള നിരവധി പ്രമുഖ കമ്പനികളിൽ പങ്കാളിത്തമുണ്ട്. ജിദ്ദയിൽ നിർമ്മിക്കുന്ന ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ജിദ്ദ ടവറിന്റെ മുഖ്യ പങ്കാളിയും കിങ്‌ഡം ഹോൾഡിംഗ് കമ്പനിയാണ്.

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ സഹോദരൻ തലാൽ രാജകുമാരന്റെ മകനാണ് വലീദ് രാജകുമാരൻ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്