Sunday, September 22, 2024
SharjahTop Stories

ട്രാഫിക് പിഴകൾക്ക് 50 ശതമാനം കിഴിവ് പ്രഖ്യാപിച്ച് ഷാർജ.


ഷാർജ: വാഹനമോടിക്കുന്നവർക്ക് പിഴകളിൽ വൻ കിഴിവ് പ്രഖ്യാപിച്ച് ഷാർജ. ഷാർജ എക്സിക്യൂട്ടീവ് കൗൺസിലിന്റെ അംഗീകാരത്തെത്തുടർന്ന് ഷാർജ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസിയാണ് തീരുമാനം പ്രഖ്യാപിച്ചത്.


2020 ജനുവരി 31 വരെ ഈ കിഴിവ് ലഭിക്കും. മാത്രമല്ല, ബ്ലാക്ക് പോയിന്റുകൾ റദ്ദാക്കപ്പെടുകയും ചെയ്യും. ഒക്ടോബർ 22 നും 2020 ജനുവരി 31 നും ഇടയിൽ പിഴ അടയ്ക്കേണ്ടതുണ്ട്.

ഒക്ടോബർ 22 ന് ശേഷം ലഭിക്കുന്ന പിഴകൾക്ക്50 ശതമാനം കിഴിവ് ലഭിക്കുന്നതല്ല. ബ്ലാക്ക് പോയിന്റുകൾ റദ്ദാക്കപ്പെടുകയുമില്ല. എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇതര മാർഗ്ഗങ്ങളിലൂടെയും തുക അടയ്ക്കുന്നതിനുള്ള സൗകര്യങ്ങൾ പോലീസ് ഏർപ്പെടുത്തുമെന്നു അൽ ഷംസി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q