പുതിയ സൗദിവത്ക്കരണ പദ്ധതിയിലെ സ്വദേശിവത്ക്കരണ അനുപാതം അറിയാം
സൗദി സർക്കാർ – പൊതു മേഖല സ്ഥാപനങ്ങളിലെ മെയിന്റനൻസ് ഓപ്പറേഷൻ കരാർ ജോലികൾ ഏറ്റെടുത്ത സ്ഥാപനങ്ങളിലെ സൗദിവത്ക്കരണ തോതിൻ്റെ കണക്ക് താഴെ പറയും പ്രകാരമായിരിക്കും.
അഡ്മിനിസ്റ്റ്രേറ്റീവ്: 50 ശതമാനം സൗദി വത്ക്കരണം. ഇലക്ട്രിസിറ്റി, മെക്കാനിക്, എക്യുപ്മെൻ്റ്, സിവിൽ, സേഫ്റ്റി, ഇൻഫർമേഷൻ ടെക്നോളജി, പബ്ളിക് സർവീസ്, അഡ്മിനിസ്റ്റ്രേഷൻ ആൻ്റ് സപ്പോർട്ട് എന്നീ തൊഴിൽ മേഖലകളിലെ അഡ്മ്നിസ്റ്റ്രേറ്റീവ് തസ്തികയാണു ഇതിൽ ഉൾപ്പെടുക.
എഞ്ചിനീയറിംഗ് ആൻ്റ് സ്പെഷ്യലിസ്റ്റ് : 30 ശതമാനം സൗദിവത്ക്കരണം. ഇലക്ട്രിസിറ്റി, മെക്കാനിക്, എക്യുപ്മെൻ്റ്, സിവിൽ, സേഫ്റ്റി, ഇൻഫർമേഷൻ ടെക്നോളജി, പബ്ളിക് സർവീസ്, അഡ്മിനിസ്റ്റ്രേഷൻ ആൻ്റ് സപ്പോർട്ട് എന്നീ തൊഴിൽ മേഖലകളിലെ എഞ്ചിനീയറിംഗ് ആൻ്റ് സ്പെഷ്യലിസ്റ്റ് തസ്തികയാണു ഇതിൽ ഉൾപ്പെടുക.
സൂപർവൈസറി : 40 ശതമാനം സൗദിവത്ക്കരണം. ഇലക്ട്രിസിറ്റി, മെക്കാനിക്, എക്യുപ്മെൻ്റ്,സിവിൽ എന്നിവയിലാണു 40 ശതമാനം സൂപർവൈസറി തസ്തികകൾ സ്വദേശിവത്ക്കരണത്തിനു വിധേയമാകുക. അതേ സമയം സേഫ്റ്റി, ഇൻഫർമേഷൻ ടെക്നോളജി, പബ്ളിക് സർവീസ്, അഡ്മിനിസ്റ്റ്രേഷൻ ആൻ്റ് സപ്പോർട്ട് എന്നീ മേഖലകളിലെ സൂപർവൈസറി തസ്തികകൾ 100 ശതമാനം സൗദിവത്ക്കരിക്കും.
ടെക്നിക്കൽ: 30 ശതമാനം സൗദിവത്ക്കരണം. ഇലക്ട്രിസിറ്റി, മെക്കാനിക്, എക്യുപ്മെൻ്റ്,സിവിൽ എന്നീ മേഖലകളിലെ ടെക്നിക്കൽ ജോലികളിലാണു 30 ശതമാനം സൗദിവത്ക്കരണം നടപ്പാക്കുക. അതേ സമയം സേഫ്റ്റി, ഇൻഫർമേഷൻ ടെക്നോളജി, പബ്ളിക് സർവീസ്, അഡ്മിനിസ്റ്റ്രേഷൻ ആൻ്റ് സപ്പോർട്ട് എന്നീ മേഖലകളിലെ ടെക്നിക്കൽ തസ്തികകൾ 50 ശതമാനം സൗദിവത്ക്കരിക്കും.
ഓപറേഷൻ ആൻ്റ് ഹാൻഡിക്രാഫ്റ്റ് : 30 ശതമാനം സൗദിവത്ക്കരണം. ഇലക്ട്രിസിറ്റി, മെക്കാനിക്, എക്യുപ്മെൻ്റ്,സിവിൽ എന്നീ മേഖലകളിൽ ആണു 30 ശതമാനം സൗദിവത്ക്കരണം നടപ്പാക്കുക. അതേ സമയം സേഫ്റ്റി, ഇൻഫർമേഷൻ ടെക്നോളജി, പബ്ളിക് സർവീസ്, അഡ്മിനിസ്റ്റ്രേഷൻ ആൻ്റ് സപ്പോർട്ട് എന്നീ മേഖലകളിലെ ഓപറേഷൻ ഹാൻഡിക്രാഫ്റ്റ് തസ്തികയിൽ 70 ശതമാനമാണു സൗദിവത്ക്കരണം നടപ്പിലാക്കേണ്ടത്.
കുറഞ്ഞ വൈദഗ്ധ്യം ആവശ്യമുള്ള തസ്തികകളിലെ സൗദിവത്ക്കരണ അനുപാതം അനുയോജ്യമായ സാഹചര്യങ്ങൾക്കനുസരിച്ച് നിജപ്പെടുത്താൻ സർക്കാർ ഏജൻസികൾക്ക് അധികാരം ഉണ്ടായിരിക്കും. ഓപറേഷൻ മെയിൻ്റനസ് മേഖലകളിൽ കരാർ കംബനികൾക്ക് കീഴിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസികൾക്ക് ഈ പുതിയ നിയമം വെല്ലു വിളിയായേക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa