മക്കയിൽ മിന്നൽ റെയ്‌ഡ് ; 150 ലധികം നിയമ ലംഘകർ പിടിയിൽ
നിയമ ലംഘകരെ പിടി കൂടുന്നതിനുള്ള സുരക്ഷാ വിഭാഗത്തിൻ്റെ പദ്ധതി മുന്നോട്ട് പോകുന്നതിനിടെ മക്കയിൽ കഴിഞ്ഞ ദിവസം മിന്നൽ റെയ്ഡ് നടന്നു.
മക്ക ഹയ്യു സലാമിൽ രാവിലെ 8 മണിക്കാണു പരിശോധന ആരംഭിച്ചത്. നിയമ ലംഘകർ വീടുകൾക്കുള്ളിൽ ആയിരുന്ന സമയമായിരുന്നു അത്.
അതി രാവിലെ ഇത്രയും വലിയൊരു പരിശോധന നടക്കുമെന്ന് ഒരിക്കലും നിയമ ലംഘകർ കരുതിയിരുന്നില്ല. പെട്ടെന്നുള്ള സുരക്ഷാ ഭടന്മാരുടെ സാന്നിദ്ധ്യം നിയമ ലംഘകരിൽ അമ്പരപ്പുണ്ടാക്കിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വിവിധ ദേശക്കാരായ 150 ലധികം ഇഖാമ തൊഴിൽ നിയമ ലംഘകരാണു പിടിക്കപ്പെട്ടിട്ടുള്ളത്. വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ നടന്ന സംയുക്ത പരിശോധനായാണൂ നടന്നത്. ഇലക്ട്രിസിറ്റി വിഭാഗവും പരിശോധനയിൽ ഭാഗമായി.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ പൊതു മാപ്പിനു ശേഷം കഴിഞ്ഞ മാസങ്ങളിൽ നടന്ന വിവിധ പരിശോധനകളിൽ 40 ലക്ഷത്തോളം പേരാണു ഇത് വരെ പിടിക്കപ്പെട്ടിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa