Sunday, September 22, 2024
Saudi ArabiaTop Stories

ഇന്ത്യയുമായി സഹകരണം ശക്തമാക്കാൻ സൗദി മന്ത്രിസഭ അനുമതി നല്‍‌കി.

റിയാദ്: ഇന്ത്യയുമായി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ സൌദി മന്ത്രിസഭ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അനുമതി നല്‍‌കി.

സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗ തീരുമാന പ്രകാരമാണ് ആരോഗ്യ, പാര്‍പ്പിട മേഖലകളിലും ഐടി മേഖലയിലും സഹകരണം ശക്തമാക്കാന്‍ നിർദ്ദേശം നൽകിയത്.

മെഡിക്കൽ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ ഇന്ത്യൻ ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാന്റേർഡ് കൺട്രോൾ ഓർഗനൈസേഷനുമായാണ് ധാരണാ പത്രം ഒപ്പു വെക്കുക, സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനാണ് ചുമതല.

ഐ ടി, ടെലികോം മേഖലകളിൽ സൗദി ടെലികോം റെഗുലേറ്ററി അതോറിറ്റിയും ഇന്ത്യൻ ടെലികോം റെഗുലേറ്ററി അതോറിറ്റിയും ചേര്‍ന്ന് സഹകരിക്കുന്നതിനും മന്ത്രിസഭ അനുമതി നല്‍കി.

കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രിയാണ് ഇതിന്റെ ചുമതല വഹിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q