ബത്ഹ തെരുവോരത്ത് പ്രകാശിപ്പിക്കപ്പെട്ട് ‘ബത്ഹയിലേക്കുള്ള വഴി’ എന്ന പുസ്തകം
റിയാദ്: ‘ബത്ഹയിലേക്കുള്ള വഴി’ എന്ന പുസ്തകം പ്രകാശനം ചെയ്യാന്‍ എഴുത്തുകാരന് തെരഞ്ഞെടുത്ത വേദി ബത്ഹയുടെ തന്നെ തെരുവോരം. പ്രവാസിയായ കഥാകൃത്ത് റഫീഖ് പന്നിയങ്കരയുടെ പുതിയ കഥകളുടെ സമാഹാരമാണ് ‘ബത്ഹയിലേക്കുള്ള വഴി’.
സൗദി അറേബ്യന്‍ തലസ്ഥാനം റിയാദിലെ വാണിജ്യ കേന്ദ്രമായ ബത്ഹയുടെ ഹൃദയഭാഗത്ത് ബത്ഹ കോമേഴ്സ്യല്‍ സെന്ററിനോട് ചേര്‍ന്നുള്ള തെരുവില്‍ ചെരാത് സാഹിത്യ വേദി സംഘടിപ്പിച്ച ചടങ്ങില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് വി.ജെ നസ്റുദ്ദീന്‍ പ്രകാശനം ചെയ്തു.
എം.സി ഇസ്മാഈല്‍ പുസ്തകം ഏറ്റുവാങ്ങി. ഹൗസ്ബോട്ട്, മഴ നനഞ്ഞ വീട്, മ്യൂച്വല്ഫ്രണ്ട് നൂര്ജഹാന്, ഇക്കരെപ്പച്ച, ബത്ഹയിലേക്കുള്ള വഴി, ബെന്നിച്ചന്‍െറ സുവിശേഷം തുടങ്ങി 19 കഥകളടങ്ങിയ പുസ്തകം കോഴിക്കോട് ലിപി പബ്ളിക്കേഷന്സാണ്് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.
നജിം കൊച്ചുകലുങ്ക്, നൗഫല്‍ പാലക്കാടന്‍, മൊയ്തീന് കോയ കല്ലമ്പാറ, ഷംനാദ് കരുനാഗപ്പള്ളി, ഷാഫി മണ്ണാര്‍ക്കാട്, ഇബ്രാഹിംകുട്ടി, ഷിന്േറാ മോഹന്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
റിയാദിലെ ന്യൂസഫാമക്ക പോളിക്ളിനിക്കില്‍ ജോലി ചെയ്യുന്ന റഫീഖ് പന്നിയങ്കരയുടെ മൂന്നാമത്തെ· പുസ്തകമാണ് ‘ബത്ഹയിലേക്കുള്ള വഴി’. റിയാദില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഇല ഇന്‍ലന്‍ഡ് മാസികയുടെ പത്രാധിപ സമിതി അംഗമാണ്.
പുതിയ കഥാസമാഹാരം ഈ മാസം 30 മുതല്‍ ഷാര്‍ജയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ ലഭിക്കുമെന്ന് ലിപി പ്രവര്‍ത്തകര്‍ അറിയിച്ചതായി റഫീഖ് പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa