ഈ വർഷം സൗദിയിലുണ്ടായ വിവാഹ മോചനങ്ങളുടെ പിറകിലെ രണ്ട് കാരണങ്ങൾ
റിയാദ്: ഈ വർഷം സൗദിയിലുണ്ടായ ഭൂരിപക്ഷം വിവാഹ മോചനങ്ങൾക്കും പിറകിൽ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളതെന്ന് റിപ്പോർട്ട്.
പ്രമുഖ സൗദി ദിനപത്രം അൽ വത്വനിലാണു ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ടത്.
വിവാഹ മോചനത്തിന്റെ പിറകിലെ പ്രധാനപ്പെട്ട ഒരു കാര്യം ചില ഭർത്താക്കന്മാർ ഭാര്യമാരെ വാഹനമോടിക്കാൻ സമ്മതിക്കാത്തതാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സൗദിയിൽ വനിതകൾക്ക് വാഹനമോടിക്കാനുള്ള അനുമതി ലഭിച്ചതിനു ശേഷം നൂറു കണക്കിനു വനിതകൾ ലൈസൻസ് കരസ്ഥമാക്കിയിട്ടുണ്ട്.
വിവാഹ മോചനത്തിനുള്ള മറ്റൊരു പ്രധാന കാരണമായി പറയുന്നത് ഭർത്താക്കന്മാർ ഭാര്യമാരോട് പണം ചോദിക്കുന്നതാണെന്നാണു റിപ്പോർട്ടിൽ പറയുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa