Sunday, September 22, 2024
Dammam

ദമാമില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്ന ആവശ്യവുമായി സമന്വയ പ്രമേയം അവതരിപ്പിച്ചു.

ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ ദമാമില്‍ ഒരു ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്ന ആവശ്യമുന്നയിച്ച് കൊണ്ട് അരുണ്‍ ജയ്റ്റ്ലി അനുസ്മരണ- ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ സ്വാഗത ചടങ്ങില്‍ വെച്ച് സമന്വയ ദേശീയ നിര്‍വാഹക സമിതി_ധ അവതരിപ്പിച്ചു,

ധനകാര്യ മന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായിരുന്ന അരുണ്‍ ജയ്റ്റ്ലി അനുസ്മരണത്തോടെ ആരംഭിച്ച ചടങ്ങില്‍ സമന്വയയുടെ ദേശീയ നിര്‍വാഹക സമിതി മുതിര്‍ന്ന അംഗം ശ്രീ സുനില്‍ ജി മുഖ്യ പ്രഭാഷണം നടത്തി.

മുന്‍പ് അദ്ദേഹത്തിന്‍റെ സൗദി സന്ദര്‍ശന വേളയില്‍ സമന്വയ സംഘടനാ പ്രതിനിധികളുമായി കൂടികാഴ്ച നടത്തുകയുണ്ടായി ഈ സന്ദര്‍ശന വേളയില്‍ സമന്വയ ഉന്നയിച്ച സൗദി വിദേശ ഇന്ത്യക്കാരുടെ വിവിധ ആവശ്യങ്ങള്‍ക്ക് ലഭിച്ച അുഭാവ പൂര്‍ണമായ സമീപനത്തെയും കൂടികാഴ്ചയിലെ അനുഭവത്തെ കുറിച്ചും അനുസ്മരിച്ച് കൊണ്ട് ശ്രീ സുനില്‍ ജി സംസാരിച്ചു.

ഭാരതത്തിന്‍റെ ചരിത്രത്തിലെ തന്നെ കരുത്തുറ്റ ഭരണാധികാരിയായിരുന്നു അരുണ്‍ ജയ്റ്റ്ലി ജി, മോദി മന്ത്രി സഭയില്‍ ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ നടത്തിയ വിപ്ളവകരമായ സാമ്പത്തിക മുന്നേറ്റങ്ങള്‍ ഭാരതത്തിന്‍റെ സാമ്പത്തിക അടിത്തറ കൂടുതല്‍ ഭദ്രമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. ഗതാഗത വികസനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുമായ അദ്ദേഹം നടത്തിയ നീക്കങ്ങള്‍ അഭിനന്ദാര്‍ഹവും വരും തലമുറക്ക് മാതൃകാപരവുമാണ്. അകാലത്തിലുള്ള അദ്ദേഹത്തിന്‍റെ വിയോഗം ഭാരതീയ ജനതാ പാര്‍ട്ടിക്കും മോദി മന്ത്രി സഭക്കും വിശിഷ്യാ ഭാരതത്തിലെ ഓരോ പൗരനും വലിയൊരു നഷ്ടം തന്നെയാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.

രണ്ട് മിനിറ്റോളം മൗനാചരണത്തിന് ശേഷം ആര്‍ട്ടക്കിള്‍ 370 ഭേദഗതി വരുത്തിയ നിയമത്തെ സ്വാഗതം ചെയ്തുകൊണ്ട് സമന്വയ ജനറല്‍ സെക്രട്ടറി ശ്രീ മധു എടച്ചേരി സംസാരിച്ചു. 70 വര്‍ഷമായി കാശ്മീര്‍ ജനത അനുഭവിച്ച് വന്നിര്ന ദുരിത പൂര്‍ണമായ ജീവിതത്തിന് ആണ് ശ്രീ നരേന്ദ്ര മോദി സര്‍ക്കാര്‍ അവസാനം കുറിച്ചത്. ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണ് ഈ തീരുമാനം.

കോണ്‍ഗ്രസിന്‍റെ രാഷ്ട്ര വിരുദ്ധ നിലപാടുകളുടെ ഏറ്റവും വലിയ ഉദാഹരണമാണ് കാശ്മീര്‍ ജനത അനുഭവിച്ച് പോന്ന ദുരിത പൂര്‍ണമായ 70 വര്‍ഷത്തെ ജീവിതം എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിദേശ രാഷ്ട്രങ്ങളുടേയും എെക്യരാഷ്ട്ര സഭയിലും ലഭിച്ച മൗനപൂര്‍വമായ അംഗീകാരം മോദി മന്ത്രിസഭയുടെ ഇച്ഛാ ശക്തിയുടേയും വിദേശ നയത്തിന്‍റെയും വിജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏകരാഷ്ട്രം ഏക നിയമം എന്ന ബിജെപിയുടെ ഏറ്റവും വലിയ സ്വപ്ന സാക്ഷാത്കാരത്ണിലേക്ക് ഒരു പടി കൂടെ കടന്നിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. വൈകാതെ തന്നേ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീഅമിത് ഷായുടെ നേതൃത്വത്തില്‍ അതിനുള്ള നടപടികള്‍ ആരംഭിക്കും എന്ന് സമന്വയ യോഗം ഒന്നടങ്കം പ്രത്യാശ പ്രകടിപ്പിച്ചു.

തുടര്‍ന്ന് ദമാം ഇന്ത്യൻ കോൺസുലേറ്റിന് വേണ്ടി പ്രമേയം അവതരിപ്പിച്ചു. അല്‍ഹസ,ദമാം,കഫ്ജി, കോബാർ തുടങ്ങി ഒട്ടനവധി കിഴക്കൻ പ്രവിശ്യയിലെ സ്ഥലങ്ങൾ ഉൾപ്പെടെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് എംബസി സംബന്ധമായ ആവശ്യങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനും പാസ്പോർട്ട് സംബന്ധമായ കാര്യങ്ങൾ അടക്കം ദമാമിൽ ഒരു ഇന്ത്യൻ കോൺസുലേറ്റിലെ സാന്നിധ്യം അത്യാവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ ജിദ്ദയും ആയോ റിയാദുമായോ ബന്ധപ്പെടേണ്ട അവസ്ഥയില്‍ ആണ് കിഴക്കൻ പ്രവിശ്യയിലെ ഭാരതീയ സമൂഹം.

പ്രവാസികളുടെ സുഖമമായ ക്ഷേമത്തിനും എംബസിയുടെ ജനകീയത കൂടുതൽ ഉയരങ്ങളിൽ എത്തിക്കുകയും ചെയ്ത അന്തരിച്ച മുൻ വിദേശകാര്യ വകുപ്പ് മന്ത്രി ശ്രീമതി സുഷമ സ്വരാജിന്‍റെ സേവനങ്ങള്‍ക്ക് മുന്‍പില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് ഈ വിഷയം ഈമാസം അവസാനം സൗദിഅറേബ്യ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് നിർവാഹക സമിതിക്കു വേണ്ടി പ്രമേയം അവതരിപ്പിച്ചുകൊണ്ട് സെക്രട്ടറി മണികണ്ഠൻ കളത്തിൽ അറിയിച്ചു.

പ്രവാസി സമൂഹത്തിനു വേണ്ടി വിപ്ലവകരമായ മാറ്റങ്ങൾ നടത്തിയിട്ടുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സൗദി സന്ദർശനത്തിലൂടെ ദമാമിലെ ഇന്ത്യൻ കോൺസുലേറ്റ് എന്ന സമന്വയ സംഘടനയുടെ ദീർഘകാല ആവശ്യത്തിന് ശുഭകരമായ മറുപടി ലഭിക്കും എന്ന് പ്രസിഡൻറ് രവികുമാർ പ്രത്യാശ പ്രകടിപ്പിച്ചു. ഗാർഹിക, സാമ്പത്തിക,വിനോദ ആവശ്യങ്ങൾക്ക് ദമാമിലെ ഇന്ത്യൻ കോൺസുലേറ്റിലെ ആവശ്യകതയും പ്രാധാന്യവും തൻറെ മറുപടി പ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. ദമാം കോൺസുലേറ്റ് ഉൾപ്പെടെ സൗദിയിലെ ഇന്ത്യൻ പ്രവാസികള്‍ക്ക് ഒട്ടനവധി പ്രയോജനം ലഭിക്കുന്ന വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തി കൊണ്ടിരിക്കുന്നു സമന്വയ ചരിത്രപരമായ ഒരു മുന്നേറ്റത്തിനാണ് ഈ പ്രമേയത്തിലൂടെ ലക്ഷ്യം വെക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രമേയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും, ബഹുമാനപ്പെട്ട ഇന്ത്യൻ അംബാസഡറുടെയും ,ബഹുമാനപ്പെട്ട വിദേശകാര്യ വകുപ്പ് മന്ത്രി ശ്രീ ജയശങ്കർ വിദേശകാര്യ വകുപ്പ് സഹമന്ത്രി ശ്രീ വി മുരളീധരൻ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്താൻ ഉള്ള നീക്കങ്ങൾ അടിയന്തരമായ ആരംഭിച്ചു കഴിഞ്ഞു എന്ന് ജനറൽ സെക്രട്ടറി മധു എടച്ചേരി അറിയിച്ചു. ജനറല്‍ സെക്രട്ടറി മധു എടച്ചേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ നിർവാഹക സമിതി അംഗം അനിൽ നന്ദി രേഖപ്പെടുത്തി.

മഗേഷ് പ്രഭാകര,സ്വപ്ന മഗേഷ്,രാജി ഹരികുമാര്‍,അശോകൻ കണ്ണൂർ, സീമ അശോകന്‍, പ്രവീൺ, ദിവ്യ പ്രവീൺ, സിന്ധുബിപിന്‍,ബിപിന്‍,ഷീന മധു , ശ്രീജേഷ് കുന്നത്തുകൾ, ദീപക്, അജീഷ് ജനാർദ്ദനൻ ,സുനിൽ മേനോൻ എന്നിവർ പ്രമേയഅവതരണ ചടങ്ങിൽ സന്നിഹിതരായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q